ന്യൂഡൽഹി: നൂറിന്റെ നിറവിലെത്തി നിൽക്കുന്ന മൻ കി ബാത്തിന്റെ പ്രത്യേക എപ്പിസോഡ് കേൾക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ 11 മണിയ്‌ക്ക് ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ പൗരന്മാരുടെ പ്രസരിപ്പ് ആഘോഷമാക്കുകയും നിരവധി പ്രചോദനാത്മക ജീവിതങ്ങളെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിനും കാരണമായ നീണ്ട യാത്രയാണ് മൻ കി ബാത്ത്- അദ്ദേഹം കൂട്ടിച്ചേർത്തു.
Do tune in at 11 AM for #MannKiBaat100. This has been a truly special journey, in which we have celebrated the collective spirit of the people of India and highlighted inspiring life journeys. pic.twitter.com/FL0vCy9P15
— Narendra Modi (@narendramodi) April 30, 2023
ഈ സവിശേഷ ദിനത്തിൽ ജനങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമായി മാറാം. എപ്പിസോഡ് കാണുന്നതിന്റെ ചിത്രങ്ങൾ ജനങ്ങൾക്ക് നമോ ആപ്പിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. പേരും മൊബൈൽ നമ്പരും സംസ്ഥാനവും മണ്ഡലവും രേഖപ്പെടുത്തണം. മൻ കി ബാത്ത് @100 ഹിന്ദിയ്‌ക്കും ഇംഗ്ലീഷിനും പുറമേ വിവിധ പ്രദേശിക ഭാഷകളിലും പ്രക്ഷേപണം ചെയ്യും.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി സെഞ്ച്വറി തികച്ച ധന്യമൂഹൂർത്തത്തെ വിവിധ സംസ്ഥാനങ്ങളാണ് ആഘോഷമാക്കാനൊരുങ്ങുന്നത്. കേരളത്തിൽ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
Comments