ന്യൂഡൽഹി: മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന് തുടക്കം. ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ അഭിസംബോധന ആരംഭിച്ചത്. സാധാരണക്കാരുമായി ഇടപെടാൻ മൻ കി ബാത്ത് സഹായിച്ചെന്നും ജനങ്ങളുടെ നന്മയുടെയും സന്തോഷത്തിന്റെയും ആഘോഷമാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും സന്ദേശം എത്തിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. അഭിനന്ദനങ്ങൾ പ്രചോദനമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്ന പ്രചാരണം ഹരിയാനയിൽ നിന്നുതന്നെയാണ് ഞാൻ ആരംഭിച്ചത്. ‘സെൽഫി വിത്ത് ഡോട്ടർ’ ക്യാമ്പയിൻ എന്നെ വളരെയധികം സ്വാധീനിച്ചു. പിന്നാലെ മൻ കി ബാത്തിന്റെ എപ്പിസോഡിൽ പരാമർശിച്ചിരുന്നു. ക്ഷണനേരം കൊണ്ടാണ് ‘സെൽഫി വിത്ത് ഡോട്ടർ’ ക്യാമ്പെയ്‌നിൻ ആഗോള തലത്തിൽ പോലും വിജയകരമായതെന്ന് അദ്ദേഹം പറഞ്ഞു.ഒരാളുടെ ജീവിതത്തിൽ മകളുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കുക എന്നതായിരുന്നു ക്യാമ്പെയ്നിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു.
Comments