പൂരാവേശത്തിൽ നടി അപർണാ ബാലമുരളി. പൂരത്തിനെത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നാണ് അപർണ പറഞ്ഞത്. ‘പലപ്പോഴും ഷൂട്ട് കാരണം പൂരത്തിന് പങ്കെടുക്കാൻ സാധിക്കാറുണ്ടായിരുന്നില്ല. ഇക്കുറി പക്ഷേ അത് സാധിച്ചതിൽ സന്തോഷമുണ്ട്. കൂട്ടുകാരുടെ കല്യാണങ്ങളൊക്കെയുണ്ട്. പക്ഷേ പറയെടുപ്പ് കഴിഞ്ഞേ പോകുള്ളു’ അപർണാ ബാലമുരളി പറഞ്ഞു.
നെയ്തലക്കാവിലമ്മയെയും പുറത്തേറ്റിവരുന്ന കൊമ്പനാണ് പൂരത്തിന്റെ സൂപ്പർ സ്റ്റാർ. ഇത്തവണ അത് എറണാകുളം ശിവകുമാറായി മാറി. പൂരമൈതാനത്ത് ചേർന്ന് നായ്‌ക്കനാലിലാണ് മുത്തശ്ശന്റെ മൂത്തേടത്ത് തറവാട്. അവിടെയാണ് പൂരം കാണാൻ കുടുംബത്തിനൊപ്പം ഒത്തുകൂടാറുള്ളത്- അപർണ പറഞ്ഞു. മഴ പൂരത്തിനെയും വെടിക്കെട്ടിനെയും ബാധിക്കരുതേയെന്നാണ് എല്ലാ മലയാളികളെയും പോലെ തന്നെ തന്റെയും പ്രാർത്ഥനയെന്നും അവർ കൂട്ടിച്ചേർത്തു.
പൂരാവേശത്തിൽ പതിനായിരങ്ങളാണ് ലയിച്ച് നിൽക്കുന്നത്. മഠത്തിൽ വരവ് പഞ്ചവാദ്യം പുരോഗമിക്കുകയാണ്. തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് വടക്കേമഠത്തിലെ ഇറക്കി പൂജ കഴിഞ്ഞ് കയറിവരുന്ന വരവാണ് മഠത്തിൽ വരവ്. കോങ്ങാട് മധുവിന്റെ പ്രമാണിത്തത്തിലാണ് കലാകരന്മാരുടെ ഇലഞ്ഞിത്തറ മേളം പൊടിപ്പൊടിക്കുന്നത്.
















Comments