ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് മാത്രമല്ല, മൻ കി ബാത്തിനും പ്രിയമേറെയാണ് എന്നതിന് ഉദാഹരണമാണ് കഴിഞ്ഞ നൂറ് എപ്പിസോഡുകൾ. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി ചെയ്യുന്ന സംഭാവനകളെയാണ് മൻ കി ബാത്തിന്റെ ജനപ്രീതി സൂചിപ്പിക്കുന്നതെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കർണാടകയിലെ പ്രചരണ പരിപാടിയ്‌ക്കിടയിലാണ് അദ്ദേഹം മൻ കി ബാത്ത് @100 ശ്രവിച്ചത്.
രാജ്യത്തെ പൊതുജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ 100-ാമത്തെ പതിപ്പ് ആരംഭിച്ചത്. ദശലക്ഷക്കണക്കിന് ജനങ്ങളുടെ മനസറിഞ്ഞ് അവരുടെ ശബ്ദമാവുകയാണ് മൻ കി ബാത്ത് എന്നാണ് നൂറാമത്തെ എപ്പിസോഡിൽ നരേന്ദ്രമോദി പറഞ്ഞത്. ജനങ്ങളുടെ പങ്കാളിത്തം ആഘോഷമാക്കുന്ന ഉത്സവമാണ് മൻ കി ബാത്ത്. മറ്റുള്ളവരുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയും ലോകത്തിന് പ്രചോദനമാകുന്നതിനുമുള്ള വേദിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മൻ കി ബാത്ത് എനിക്ക് വ്രതവും തീർത്ഥയാത്രയുമാണ്. രാജ്യത്തെ താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻ കി ബാത്തിന് കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ എത്തിയതിന് ശേഷം ഉത്തരവാദിത്തം കൂടി. എങ്കിലും രാജ്യത്തുള്ള മുഴുവൻ ജനങ്ങളോടും സംവദിക്കണമെന്ന് ഞാൻ നിശ്ചയിച്ചു. ആ ആഗ്രഹ പൂർത്തീകരണമാണ് മൻ കി ബാത്ത് എന്ന പരിപാടിയായി മാറിയത്- നരേന്ദ്രമോദി വ്യക്തമാക്കി.
Comments