ജയ്പൂർ: രാജസ്ഥാനിൽ വിവാഹ ചടങ്ങുകൾ താത്കാലികമായി നിർത്തി മൻ കി ബാത്ത് കാതോർത്ത് വരനും കൂട്ടരും. ഋഷഭ് എന്ന യുവാവാണ് തന്റെ വിവാഹ ദിനത്തിൽ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് കേൾക്കുന്നതിനായി വിവാഹ ചടങ്ങുകൾ താത്കാലികമായി നിർത്തിവെച്ചത്. ഭിൽവാരയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ഋഷഭ് ഈ ആവശ്യം ഉന്നയിച്ചത്.
ഇതുവരെയുള്ള മുഴുവൻ എപ്പിസോഡുകളും കേട്ടിരുന്ന ശ്രോതാവാണ് ഋഷഭ്. മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് കേൾക്കുന്നതിനായി വിവാഹ ചടങ്ങുകൾ നിർത്തിവെയ്‌ക്കുകയായിരുന്നു. തുടർന്ന് ഹാളിൽ എൽഇഡി സ്‌ക്രീനുകൾ ക്രമീകരിക്കുകയും മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശം എപ്പോഴും പ്രചോദിപ്പിക്കുന്നതാണെന്നും ‘മൻ കി ബാത്തിന്റെ’ 100-ാം എപ്പിസോഡ് നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഋഷഭ് പറഞ്ഞു. താൻ ഇതുവരെ ഒരു എപ്പിസോഡ് പോലും നഷ്ടപ്പെടുത്തിയിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന് എപ്പോഴും എന്തെങ്കിലും പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം പൂർത്തിയായ ശേഷം വിവാഹ ചടങ്ങുകൾ പുനരാരംഭിച്ചു.
















Comments