ന്യൂഡൽഹി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ഒഴിപ്പിച്ച ഒരു സംഘം കൂടി ഇന്ത്യയിലെത്തി. 229-ഓളം പേരടങ്ങുന്ന സംഘമാണ് ബെംഗളൂരുവിലെത്തിയത്. ഇതോടെ ഇന്ത്യയിലെത്തിയവരുടെ എണ്ണം 2300-ൽ അധികമായി.
ആഫ്രിക്കൻ രാജ്യത്ത് നിന്ന് 365 പേർ ഡൽഹിയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് പുതിയ ബാച്ച് ബെംഗളൂരുവിലെത്തിയത്. ഓപ്പറേഷൻ കാവേരിയിലൂടെ 229 ഇന്ത്യക്കാർ കൂടി ബെംഗളൂരുവിലെത്തിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. ഇതിൽ 125-പേർ കർണാടകയിൽ നിന്നുള്ളവരാണെന്ന് കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി കമ്മീഷണർ മനോജ് രാജൻ പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
‘ഓപ്പറേഷൻ കാവേരി’യുടെ കീഴിൽ, ഇന്ത്യ തങ്ങളുടെ പൗരന്മാരെ സുഡാനിലെ സംഘർഷ മേഖലകളിൽ നിന്ന് ബസുകളിൽ കൊണ്ടുപോകുന്നു. പിന്നീട് വ്യോമസേനയുടെ ഹെവി ലിഫ്റ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളിലും ഇന്ത്യൻ നാവികസേനയുടെ കപ്പലുകളിലുമായി ജിദ്ദയിലേക്ക് എത്തിക്കും. തുടർന്ന് ജിദ്ദയിൽ നിന്ന് വ്യോമ സേനയുടെയും വാണിജ്യ വിമാനങ്ങളിലുമായി ഇന്ത്യയിലെത്തിക്കുന്നു.
















Comments