തൃശൂർ: കാട്ടാനകൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ രണ്ട് ആനകൾ ചരിഞ്ഞു. മലയാറ്റൂർ വനം ഡിവിഷനിലെ ഇടമലയാർ ഡാമിലും അരയക്കാപ്പ് ആദിവാസി ഊരിന് സമീപം കരയിലുമായാണ് ആനകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഏകദേശം 20-വയസിന് മുകളിലുള്ള കാട്ടാനകളാണ് പോരിൽ ചരിഞ്ഞത്. 15 ദിവസം മുൻപ് കണ്ടെത്തിയ ആനയുടെ ജഡത്തിൽ കൊമ്പുകൊണ്ട് കുത്തേറ്റതിന്റെ 22 മുറിവുകൾ ഉണ്ടായിരുന്നു. എന്നാൽ മൂന്ന് ദിവസം മുൻപ് കണ്ടെത്തിയ കൊമ്പന്റെ ജഡത്തിൽ പതിനാലിലേറെ മുറിവുകൾ ഉണ്ടായിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ വിശദീകരണം ഇങ്ങനെ…
ഒരു ആനക്കൂട്ടത്തിലേക്ക് മറ്റ് കൊമ്പന്മാർ എത്തിയാൽ സംഘത്തിലെ പ്രധാന കൊമ്പനുമായി കരുത്ത് തെളിയിക്കാൻ സംഘട്ടനങ്ങളിൽ ഏർപ്പെടാറുണ്ട്. സാധാരണയായി ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകൾ കാട്ടിൽ സ്ഥിരമാണ്. സംഘട്ടനങ്ങളിൽ തോൽക്കുന്ന ആന കൂട്ടത്തിൽ നിന്ന് പുറത്ത് പോകുന്നതും പതിവാണ്. ഇത്തരത്തിലുണ്ടായ ആക്രമണത്തിൽ സംഘത്തിലെ കരുത്തനായ കൊമ്പന്റെ കുത്തേറ്റതാണ് രണ്ട് ആനകൾ ചരിയാൻ ഇടയായത്.
















Comments