ആരാധകരുടെ കാത്തിരിപ്പിന് വിരാമം. അജിത്തിനൊപ്പമുള്ള ചിത്രം പ്രഖ്യാപിച്ച് ലൈക്ക പ്രൊഡക്ഷൻസ്. അജിത്തിന്റെ 52-ാം പിറന്നാൾ ദിനമായ ഇന്ന് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ‘വിടാമുയർച്ചി’ എന്നാണ് ചിത്രത്തിന്റെ പേര്. അജിത്തിന്റെ 62-ാം ചിത്രമാണിത്. അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടൈറ്റിൽ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്.
പ്രയത്‌നങ്ങൾ ഒരിക്കലും പരാജയപ്പെടില്ല എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ റിലീസ് ചെയ്തത്. അജിത്തിന്റെ 62-ാം ചിത്രത്തിന്റെ പ്രഖ്യാപനം വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കണ്ടിരുന്നത്. ആരായിരിക്കും ചിത്രത്തിന്റെ സംവിധായകൻ എന്നതിലും സർപ്രൈസ് നിലനിന്നിരുന്നു. ഈ ലിസ്റ്റിൽ വിഗ്നേഷ് ശിവനും ഉണ്ടായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ വിഗ്‌നേഷ് ഈ പ്രോജക്ടിൽ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോൾ അജിത്തിന്റെ 63-ാം ചിത്രം വിഗ്‌നേഷ് ശിവൻ സംവിധാനം ചെയ്യുമെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.
Comments