ഇറ്റാനഗർ : അരുണാചൽപ്രദേശിലെ സേലയിലെ ബൈ-ലൈൻ ടണൽ സജ്ജമാക്കുന്നു. 13,700 അടി ഉയരമുള്ള ടണലാണ് നിർമ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈ-ലൈൻ ടണലാണ് സജ്ജമാകുന്നത്. ടണൽ പ്രവർത്തന ക്ഷമമാകുന്നതോടെ ഗുവാഹത്തിക്കും തവാങിനുമിടയിലുള്ള യാത്രാ ദൈർഘ്യം ഒരു മണിക്കൂറായി കുറയും.
അസാമിലെ ഗുവാഹത്തിക്കും അരുണാചൽപ്രദേശിലെ തവാങും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിലാണ് സേല ടണൽ നിർമ്മിക്കുന്നത്. സേല ടണൽ എൻഎച്ച് 13-ലെ 12.4 കിലോമീറ്റർ റോഡുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇതുവഴി ഗുവാഹത്തിക്കും തവാങിനുമിടയിലുള്ള 10 കിലോമീറ്ററിലൂടെയുള്ള യാത്രാ ദൈർഘ്യം ഒരു മണിക്കൂറായി കുറയും.
ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിയോട് ചേർന്ന് 13,700 അടി ഉയരത്തിലാണ് ടണൽ നിർമ്മിക്കുന്നത്. ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ)നാണ് സേല ടണലിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ടണൽ സൈന്യത്തിനും സഹായകമാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ടണൽ നിർമ്മിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
















Comments