ബ്രാഹ്മണർ റഷ്യയിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്നും അവർ ഇന്ത്യക്കാരല്ലെന്നും ആർജെഡി ദേശീയ സെക്രട്ടറി യദുവൻഷ് കുമാർ യാദവ്. ബിഹാറിലെ സുപോളിൽ പാർട്ടി സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. ‘യാദവ സമുദായമാണ് ഈ രാജ്യത്ത് നിന്നുള്ളവർ ബ്രാഹ്മണർ ഈ രാജ്യത്തിന് പുറത്തുള്ളവരാണ്.
റഷ്യയിലും നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തിയവരാണ്. ഇത് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇന്ത്യയിലുള്ള ബ്രാഹ്മണർ എല്ലാവരെയും ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നത്. അവരെ ഇവിടെ നിന്ന് തുരത്തണം. യദുവംശ് കുമാർ പറഞ്ഞു. പരശുരാമൻ റഷ്യയിൽ നിന്നോ മറ്റേതോ രാജ്യത്തോ നിന്ന് വന്നതാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
യദുവംശ് കുമാർ യാദവ് നടത്തിയ പരാമർശങ്ങൾ തെറ്റായി എന്ന് ആർജെഡിയുടെ സഖ്യകക്ഷിയായ ജനതാദൾ അഭിപ്രായപ്പെട്ടു. ആർജെഡി നേതാവിന്റെ പരാമർശം വളരെ മോശമാണ്. മാദ്ധ്യമങ്ങളിൽ തുടരാൻ വേണ്ടി മാത്രമാണ് ആർജെഡി നേതാക്കൾ ഇത്തരം മോശം പരാമർശങ്ങൾ നടത്തുന്നതെന്ന് ആർജെഡി പറഞ്ഞു.
Comments