മുംബൈ: എൻസിപി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് ശരത് പവാർ. ആത്മകഥാ പ്രകാശന ചടങ്ങിലാണ് രാജി അറിയിച്ചത്. സ്ഥാനമൊഴിഞ്ഞാലും രാഷ്ട്രീയത്തിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH | Supporters of NCP chief Sharad Pawar protest against his announcement to step down as the national president of NCP. pic.twitter.com/LsCV601EYs
— ANI (@ANI) May 2, 2023
പാർട്ടി അദ്ധ്യക്ഷ സ്ഥാനം ആർക്ക് നൽകണമെന്ന് തീരുമാനിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്നും പവാർ പറഞ്ഞു. സമിതിയിൽ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗൻ ഭുജ്ബൽ തുടങ്ങിയ മുതിർന്ന അംഗങ്ങൾ ഉണ്ടായിരിക്കുമെന്നും പവാർ വ്യക്തമാക്കി.
അടുത്തിടെ പാർട്ടി പിളർപ്പിലേക്കെന്ന വാർത്ത തള്ളി അജിത് പവാർ രംഗത്തെത്തിയിരുന്നു. മാദ്ധ്യമങ്ങളിൽ മാത്രമാണ് പിളർപ്പെന്നും യഥാർത്ഥത്തിൽ അത്തരത്തിലൊരു നീക്കമില്ലെന്നുമാണ് നേരത്തെ അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ പടിയിറക്കം. പുനെയിൽ സംഘടിപ്പിച്ച മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയിൽ പങ്കെടുക്കുന്നതിൽ നിന്ന് അജിത് പവാർ വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെയാണ് എൻസിപി പിളർപ്പിലേക്കെന്ന അഭ്യൂഹം ശക്തമായത്.
Comments