ആലപ്പുഴ: കക്കുകളി വിവാദവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുടെ പരാതി ലഭിച്ചെന്ന് മന്ത്രി സജി ചെറിയാൻ.സംഭവം പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ശരിയല്ല, കക്കുകളിയാണെങ്കിലും, കൊക്കുകളിയാണെങ്കിലും ശരിയല്ല. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവ ജനങ്ങൾ ബഹിഷ്‌കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കക്കുകളി നാടകത്തിൽ കെസിബിസിയുടെ നിലപാടാണ് വാരപ്പുഴ അതിരൂപതയ്‌ക്കെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. കേരള സ്റ്റോറി വിഷയത്തിൽ ഉണ്ടായ രീതിയിൽ കാര്യമായ വിവാദം കക്കുകളിയിൽ ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
കക്കുകളി പ്രദർശനം കേരളത്തിൽ നിരോധിക്കണമെന്ന് കർദ്ദിനാൾ ക്ലീമിസ് തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
നാടകത്തിൽ പ്രത്യേകമായി എന്ത് കലാമൂല്യമാണുള്ളത്? സന്യസ്ത ജീവിതത്തെ ലൈംഗികവത്കരിച്ച് അവഹേളിക്കുന്ന നീചമായ പ്രവർത്തിയാണ് നാടകം. കക്കുകളി വിഷയത്തിൽ സർക്കാരിനെ ആദ്യം ബോധ്യപ്പെടുത്തട്ടെ, അതിന് ശേഷം കേരളാ സ്റ്റോറി സിനിമയെ കുറിച്ച് പ്രതികരിക്കാം- അദ്ദേഹം പറഞ്ഞു.
















Comments