ബംഗ്‌ളൂരു: സംസ്ഥാനത്തെ ബജ്‌റംഗ് ദൾ പ്രവർത്തനം നിരോധിക്കുമെന്ന് കോൺഗ്രസ്. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപ്രത്രികയിലാണ് കോൺഗ്രസ് ഇക്കാര്യം പറഞ്ഞത്. വിശ്വവിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌രംഗ്ദൾ സംസ്ഥാനത്ത് വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്.
നിരോധിത ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും സംസ്ഥാനത്ത് നിരോധിക്കുമെന്നും അതിനോട് ചേർന്ന് ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്റംഗ് ദളിനെയും നിരോധിക്കുമെന്നായിരുന്നു കോൺഗ്രസ് കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞത്. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന പിഎഫ്‌ഐയുമായാണ് ബജ്‌റംഗ് ദളിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്.
മതത്തിന്റെ പേരിൽ സമൂഹങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്ന സംഘടനകൾക്കെതിരെ കോൺഗ്രസ് ഉറച്ച നടപടിയെടുക്കും. ഭൂരിപക്ഷ സമുദായത്തിനിടയിലോ ന്യൂനപക്ഷങ്ങൾക്കിടയിലോ ശത്രുതയോ വിദ്വേഷമോ വളർത്തുന്നവർക്കെതിരെ നടപടി ഉറപ്പാക്കുന്നതാണ് പ്രകടന പത്രിക എന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും പ്രകടനപത്രിക പറയുന്നു.
Comments