ചോളരാജവംശത്തിന്റെ ഐതിഹാസിക കഥ പറയുന്ന ലൈക്ക പ്രോഡക്ഷൻസ് നിർമ്മിക്കുന്ന മണിരത്നം പ്രൊജക്റ്റ് ‘പൊന്നിയൻ സെൽവൻ’ റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ്. മാസ്മരിക പ്രകടനമാണ് ഓരോ താരങ്ങളും കാഴ്ചവെച്ചത്. കാർത്തി, വിക്രം, തൃഷ, ഐശ്വര്യ റായ്, ജയം രവി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. പൊന്നിയൻ സെൽവനിൽ കാർത്തിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
#PonniyinSelvan | After #Rajini it's for #Karthi !!
Karthi fans from Japan came to Chennai, to watch #PonniyinSelvan2 with Tamil audience.
Apparently, they watched movie for about 4 times and also happened to meet actor Karthi at his residence pic.twitter.com/JUj9rhwmyh
— Ramesh Bala (@rameshlaus) May 1, 2023
സിനിമയ്‌ക്ക് പിന്നാലെ കാർത്തിയുടെ കടുത്ത ആരാധകർ തമിഴ്്‌നാട്ടിലെത്തിയതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. തെരുമി കകുബാരി ഫുജിദ, ഇസാവോ എൻഡോ എന്നിവരാണ് കാർത്തിയെ തേടിയെത്തിയത്. ചെന്നൈയിലെത്തിയ ഇരുവരും പെന്നിയൻ സെൽവൻ 2 കണ്ടു. നാല് തവണയാണ് ഇരുവരും സിനിമ കണ്ടത്! കാർത്തിയുടെ കടുത്ത ആരാധകരാണ് ഇരുവരും. കാർത്തിയെ നേരിൽ കാണാനായതിന്റെ ആഹ്ലാദത്തിലാണ് ഈ ജാപ്പനീസുകാർ. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. കാർത്തി ഫാൻ ക്ലബ്ബിന്റെ ട്വിറ്റർ പേജിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കാർത്തിയെ കാണാൻ മൂന്ന് ദിവസത്തെയ്‌ക്കാണ് ഇരുവരുമെത്തിയത്. ചിത്രം കണ്ടതിന് പിന്നാലെ ജപ്പാൻ ഭാഷ ഇൻസ്റ്റിറ്റ്യൂട്ടായ Abk-Aots Dosikai Center-ൽ എത്തി കാർത്തിയുമുള്ള കൂടിക്കാഴ്ചയ്‌ക്കായി അഭ്യർത്ഥിച്ചു. തന്നെ കാണാൻ ജപ്പാനിൽ നിന്നെത്തിയ ആരാധകരെ കാർത്തി സ്വന്തം വസതിയിലേക്ക് ക്ഷണിച്ചു. വീട്ടിൽ അതിഥികളെ സത്കരിച്ച കാർത്തി നിരവധി ഫോട്ടോയും ഇവർക്കൊപ്പമെടുത്തു. ജപ്പാനിലേക്ക് മടങ്ങുന്നതിനു മുൻപ് പ്രിയതാരത്തെ നേരിട്ടുകാണാനയതിന്റെ സന്തോഷത്തിലായിരുന്നു തെരുമിയും ഇസാവോയും.
Comments