ന്യൂഡൽഹി: പ്രത്യേക നിയമപ്രകാരം സ്വവര്‍ഗവിവാഹങ്ങള്‍ രജിസ്റ്റർ ചെയ്യണമന്ന ആവശ്യത്തിനെതിരെ സുപ്രീം കോടതിയിൽ ശബരിമല ആചാര സംരക്ഷണ സമിതി. ഭരണഘടനാ ബെഞ്ചിന് മുമ്പാകെയുള്ള കേസില്‍ കക്ഷിചേരാന്‍ സമിതി അപേക്ഷയും നല്‍കി. ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാറാണ് സുപ്രീം കോടതിയില്‍ അപേക്ഷയും ഫയൽ ചെയ്തത്.
പാരമ്പരാഗതമായ സംസ്‌കാരങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള സംഘടനയാണ് ആചാര സംരക്ഷണ സമിതിയെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ പറയുന്നുണ്ട്. വിവാഹം എന്ന സംവിധാനത്തെ തകര്‍ക്കുന്നതിനാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് പറയുന്നതെന്നും അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് മുഖേന സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ പരാമർശിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ സ്വവര്‍ഗവിവാഹത്തിന് പച്ചക്കൊടി നല്‍കിയാല്‍ സാമൂഹികമായി അംഗീകരിക്കപ്പെടാത്ത മറ്റ് ബന്ധങ്ങള്‍ തടയാന്‍ ഇത് വെല്ലുവിളി സൃഷ്ടിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. കേന്ദ്രത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹാജരായത്.
Comments