ഐഎസ് തീവ്രവാദത്തിന്റെ കാണാപ്പുറങ്ങൾ അനാവരണം ചെയ്യുന്ന സ്വീഡൻ ത്രില്ലർ വെബ് സീരീസാണ് കാലിഫേറ്റ്. കേരളാ സ്റ്റോറിയുമായി വളരെയധികം സാമ്യതകൾ ഈ വെബ് സീരീസിനുണ്ട്. ഇന്ത്യയുടെ പശ്ചാതലത്തിൽ ഇറങ്ങിയ കേരളാ സ്‌റ്റോറിയുടെ അന്തർദേശീയ പതിപ്പായി പോലും കാലിഫേറ്റിനെ അടയാളപ്പെടുത്താൻ സാധിക്കും.
എട്ട് എപ്പിസോഡുകളിലായി അവതരിപ്പിക്കുന്ന കാലിഫേറ്റ് കേരളത്തിന്റെ സാഹചര്യങ്ങളോട് വലിയ രീതിയിൽ സാമ്യം പുലർത്തുന്നുണ്ട്. കഥ നടക്കുന്നത് സ്വീഡനിലാണെന്നുള്ളത് മാത്രമാണ് ആകെയുള്ള വ്യത്യാസം. ഒരു ചിത്രത്തിൽ ഒതുക്കാൻ സാധിക്കാത്ത വിധം സംഭവവികാസങ്ങളും കഥകളുമുള്ളതിനാൽ കൊണ്ട് ഇതിന്റെ അണിയറ പ്രവർത്തകർ വെബ് സീരീസാക്കി മാറ്റുകയായിരുന്നു.
നായികയായ സ്വീഡൻ യുവതി മുസ്ലീം യുവാവുമായി അടുക്കുന്നതും പിന്നീട് പ്രണയത്തിലാകുന്നതും കഥയിൽ കാണാം. തുടർന്ന് സ്വീഡൻ യുവതി സിറിയയിൽ എത്തിപ്പെടുന്നു. വലിയ സ്വപ്‌നങ്ങളുമായാണ് അവൾ സിറിയയിൽ എത്തുന്നത്. വലിയ വാഗ്ദാനങ്ങൾ സ്വപനം കണ്ടെത്തുന്ന അവൾ ഒടുക്കം ഐഎസ് ഏജന്റായ ഒരാളുടെ ഭാര്യയാകേണ്ടി വരുന്നു.
തിരികെ നാട്ടിൽ പോകാൻ അവൾ ശ്രമിക്കുന്നിടത്താണ് കഥയുടെ തുടക്കം. ഒരു മൊബൈൽ ഫോൺ വഴി സ്വീഡൻ ഇന്റലിജൻസുമായി അവൾ ബന്ധപ്പെടുന്നു എന്നാൽ ഭർത്താവിന്റെ ഐഎസ് ബന്ധങ്ങൾ സ്വീഡൻ സർക്കറിനെ അറിയിച്ചാൽ അവരെ രക്ഷപ്പെടുത്താം എന്ന് ഇന്റലിജൻസ് അറിയിക്കുന്നു. ഇതേ സമയം സ്വീഡനിലെ സ്‌കൂളിലെ മറ്റ് രണ്ട് പെൺകുട്ടികളെ കേന്ദ്രീകരിച്ച് മുസ്ലീം യുവാവും അയാളുടെ അനുജത്തിയും പ്രവർത്തിക്കുന്നു. ഒരു സാധാരണ കുടുംബത്തിലെ ചേച്ചിയേയും അനുജത്തിയേയും അവർ കെണിയിലാക്കുന്നു. കുട്ടികളെ ഐഎസ് തീവ്രവാദത്തിലേക്ക് നയിക്കുന്ന വീഡിയോകൾ കാണിക്കുന്നൂ. ഹിജാബ് ധരിപ്പിക്കുന്നു. നിസ്‌കരിക്കാൻ പ്രേരിപ്പിക്കുകയും അതിനായി കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നു.
ഐഎസ് എജന്റായ യുവാവ് എല്ലാവർക്കും സ്വീകാര്യനാണ്. എല്ലാവർക്കും അയാൾ മാന്യനായ വ്യക്തിയാണ്. യമൻ എന്ന രാജ്യം ലോകത്തിലെ തന്നെ സ്വപ്‌ന ഭൂമിയാണെന്നും, അവിടം സ്വർഗ്ഗതുല്യമായ ജീവിതമുണ്ടെന്നും കുട്ടികളെ പറഞ്ഞ് തെറ്റിധരിപ്പിക്കുന്നു. യെമനിലെ ആഢംബര വീട് കാണിച്ച് അയാൾ കൂട്ടികളെ കൂട്ടികൊണ്ടുപ്പോകുന്നു. എന്നാൽ യെമനിലെ കാഴ്ച അതി ഭീകരമായിരുന്നു. ഒടുക്കം കുട്ടികളുടെ അച്ഛനും ഇന്റലിജൻസും ചേർന്ന് നടത്തുന്ന പോരാട്ടം കഥയെ മറ്റൊരു തലത്തിലേയ്‌ക്ക് എത്തിക്കുന്നു. തീർച്ചയായും കാണേണ്ട കഥയാണ് കാലിഫോറ്റ്. വളരെ പെട്ടന്ന് മലയാളിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥകൂടിയാണിത്. 2020-ലാണ് കാലിഫേറ്റ് റിലീസ് ചെയ്തത്.
















Comments