കരൾ രോഗത്തെ തുടർന്ന് നീണ്ട നാളായി ചികിത്സയിലായിരുന്ന നടൻ ബാല തന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ വീണ്ടെടുക്കുകയാണ്. എന്നിരുന്നാലും തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കു വെക്കാറുമുണ്ട്. ഉറ്റ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിച്ച സന്തോഷമാണ് ഇപ്പോള്‍ ബാല ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഉറ്റ സുഹൃത്തും നടനുമായ മുന്ന സെെമണിന്റെ പിറന്നാൾ ആഘോഷിച്ച സന്തോഷമാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ഒറ്റയ്‌ക്ക് പൊരുതുമ്പോള്‍ കൂടെ നില്‍ക്കാന്‍ ഒരാളുണ്ടാവും, ആ ഒരാളാണ് ഇത്, സമ്മാനം പോലെ കിട്ടിയ ബന്ധം. എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി’ എന്ന് കുറിച്ചാണ് കേക്ക് മുറിക്കുന്ന വീഡിയോ ബാല പങ്ക് വെച്ചത്. ജീവിതത്തില്‍ ട്രൂ ഫ്രണ്ട് എന്ന് പറയാന്‍ കുറച്ച് പേര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അങ്ങനെ എനിക്ക് കിട്ടിയ ട്രൂ ഫ്രണ്ട് ആണ് മുന്ന. തിരുവനന്തപുരത്ത് നിന്ന് ഷൂട്ടിങ് കഴിഞ്ഞ് വരുന്ന വഴിയാണ്, ഒരു വലിയ സിനിമ ചെയ്യുന്ന തിരക്കിലാണ് മുന്ന. അവനെ ഓര്‍ത്ത് നല്ല സന്തോഷം ഉണ്ട്. ഈ വര്‍ഷം ഒരുപാട് നല്ല സിനിമകള്‍ അവന്‍ ചെയ്യുന്നുണ്ട്. ഗൗതം മേനോന്‍ സാറിന്റെ പടം ഉള്‍പ്പടെ.- പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് വീഡിയോയിൽ ബാല പറഞ്ഞു.
Comments