ഡൽഹി : സവർക്കർക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലക്‌നൗ കോടതി. കോൺഗ്രസ് നേതാവിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിച്ചാണ് ഉത്തരവ്. ഇത് പ്രകാരം ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. ഹസറത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് കോടതി നിർദേശം. ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്‌ട്രയിൽവെച്ച് രാഹുൽ സവർക്കർക്കെതിരെ നടത്തിയ പരാമർശങ്ങളിലാണ് നടപടി. അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് അംബരീഷ് കുമാർ ശ്രീവാസ്തവയുടേതാണ് ഉത്തരവ്.
അഡ്വക്കറ്റ് നൃപേന്ദ്ര പാണ്ഡയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ആൻഡമാൻ ജയിലിൽ കഴിയുമ്പോൾ സവർക്കർ മാപ്പപേക്ഷ കത്തുകൾ എഴുതിക്കെണ്ടേയിരുന്നുവെന്നും ഭീരുവാണെന്നുമായിരുന്നു രാഹുലിന്‍റെ പരാമർശം. ഭാരത് ജോഡോ യാത്രക്കിടെ മുംബൈയിൽ വെച്ച് നടത്തിയ പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം. കേസ് ജൂൺ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.
















Comments