ജിദ്ദ : ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്ന് 231 ഇന്ത്യക്കാർ മുംബൈയിലേയ്‌ക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ജിദ്ദയിൽ നിന്ന പുറപ്പെടുന്ന 12-ാമത്തെ വിമാനം കൂടിയാണിത്. ഇതിനോടകം മൂവായിരത്തോളം ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്ന് ഒഴിപ്പിച്ചത്.
സുഡാനിൽ ഒറ്റപ്പെട്ടുപോയ 231 ഇന്ത്യക്കാരെയാണ് ജിദ്ദയിലേയ്‌ക്ക് എത്തിച്ചത്. ഗുജറാത്തിൽ നിന്നുള്ള 208 പേർ ഉൾപ്പെടെ 231 പേരെയാണ് സുഡാനിൽ നിന്ന് ഒഴിപ്പിച്ചത്. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി രാജ്യത്ത് മൂവായിരത്തോളം ഭാരതീയർ എത്തിയതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ട്വീറ്റ് ചെയ്തു. ഓപ്പറേഷൻ കാവേരിയിൽ സഹായം നൽകിയതിന് സൗദി അറേബ്യയോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഓപ്പറേഷൻ കാവേരി ഒൻപതാം ദിവസത്തിലേയ്‌ക്ക് കടന്നതായി അധികൃതർ അറിയിച്ചു.
കേന്ദ്ര സർക്കാർ ആരംഭിച്ച് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളും നാവികസേന വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്നത്. സുഡാനിൽ കലാപം തുടരുകയാണ്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സുഡാനിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഖാർത്തൂമിൽ നി്ന്ന് പോർട്ട് സുഡാനിലേയ്‌ക്ക് മാറ്റിയിരിക്കുകയാണ്.
Comments