രാജ്യത്ത് ആഭ്യന്തര വിമാനയാത്ര റെക്കോർഡ് ഉയരത്തിലെത്തി. 2023 ഏപ്രിൽ 30-ന് 456082 യാത്രക്കാരാണ് വിമാനത്തിൽ സഞ്ചരിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ലൂടെയാണ് വിവരം അറിയിച്ചത്.
‘കൊറോണക്ക് ശേഷമുള്ള ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുതിച്ചുയരുന്നത് ഇന്ത്യയുടെ പുരോഗതിയെ സൂചിപ്പിക്കുന്നു,’എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യട്വീറ്റ് ചെയ്തു. ഏപ്രിൽ 27-ന് 3,054 ആഭ്യന്തര വിമാനങ്ങൾ പറന്നുയർന്ന് മറ്റൊരു റെക്കോർഡ് സൃഷ്ടിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രയിൽ 51.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിട്ടുള്ളതെന്ന് ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കണക്കുകൾ പറയുന്നു.
Comments