ഡോ. സുകുമാർ അഴിക്കോട് തത്ത്വമസി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു .ലേഖനം, കഥ, നോവൽ, പഠനം, കാവ്യം എന്നീ വിഭാഗങ്ങളിലെ മികച്ച രചനകൾക്കാണ് പുരസ്കാരം. 10001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. എറണാകുളം പ്രസ് ക്ലബിൽ തത്ത്വമസി സാംസ്കാരിക അക്കാദമി ചെയർമാൻ ടി.ജി. വിജയകുമാറാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മേയ് 13 ന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
അതേസമയം കേരള ലളിതകലാ അക്കാദമി സംസ്ഥാന ദൃശ്യകലാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏഴ് പേർ സംസ്ഥാന പുരസ്കാരത്തിന് അർഹരായി. വിവിധ വിഭാഗങ്ങളിലായി അമീൻ ഖലീൽ, പ്രകാശൻ കെ. എസ്. ഷാൻ കെ. ആർ, ശ്രീജ പള്ളം, ശ്രീനാഥ് കെ. എസ്. അനു ജോൺ ഡേവിഡ് ,ഉണ്ണികൃഷ്ണൻ കെ. എന്നിവരാണ് സംസ്ഥാന പുരസ്കാരത്തിന് അർഹരായത്. 50,000 രൂപയും ബഹുമതിപത്രവും ശില്പവുമാണ് പുരസ്കാരം. പുരസ്കാരങ്ങൾ ഈ മാസം 29 ന് എറണാകുളം ദർബാർ ഹാളിൽ വെച്ച് സമ്മാനിക്കും.
















Comments