നടൻ വിക്രത്തിന് പരിക്ക്. താരത്തിന്റെ പുതിയ ചിത്രമായ തങ്കലാൻ എന്ന ചിത്രത്തിനുവേണ്ടിയുള്ള റിഹേഴ്‌സലിനിടെ പരിക്കുപറ്റിയതായാണ് വിവരം. വാരിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. തുടർന്ന് ചിത്രീകരണത്തിൽ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനിൽക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. പൂർണ ആരോഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Thank you for all the love and appreciation #AdithaKarikalan aka #ChiyaanVikram has received and for the astounding response to #PS2 from all over the world. #Chiyaan sustained an injury during rehearsals resulting in a broken rib due to which he will not be able to join his… pic.twitter.com/za6u9IFm08
— Yuvraaj (@proyuvraaj) May 3, 2023
പാ. രഞ്ജിത് സംവിധാനെ ചെയ്യുന്ന പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ. നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. പാർവതി തിരുവോത്തും മാളവികാ മോഹനുമാണ് നായികമാർ.
തമിഴ് പ്രഭയാണ് തിരക്കഥ. അഴകിയ പെരിയവൻ സംഭാഷണവും എ കിഷോർ കുമാർ ഛായഗ്രഹണവും നിർവഹിക്കുന്നു. എസ്എസ് മൂർത്തിയാണ് കലാ സംവിധാനം. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Comments