വീര സവർക്കറുടെ കേരള പര്യടനം - വാർഷികം മെയ് 4
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വീര സവർക്കറുടെ കേരള പര്യടനം – വാർഷികം മെയ് 4

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2023, 04:52 pm IST
FacebookTwitterWhatsAppTelegram

1914 ഒക്ടോബർ 31-ാം തീയതി. അതായത് കൊല്ലവർഷം 1090 തുലാം 15-ാം തീയതിയിലെ സായാഹ്ന സമയം! ചങ്ങനാശ്ശേരി പെരുന്നയിൽ മന്നത്തുഭവനത്തിന്റെ ശുചിയായ പൂമുഖത്ത് ഗൃഹനായിക ശ്രീമതി പാർവതിയമ്മ തുടച്ചു വൃത്തിയാക്കിയ ഒരു നിലവിളക്കു കത്തിച്ച് അതിനു മുമ്പിൽ ഒരു ചെറിയ ഇലയിൽ കുറെ പുഷ്പങ്ങളും ഭസ്മവും വച്ചു.

സ്വപുത്രൻ പത്മനാഭപിള്ളയുടെ ഇംഗിതാനുസരണമാണ് അവർ അങ്ങനെ ചെയ്തതു്. വക്കീൽ വേലയോടൊപ്പം സമുദായ പ്രവർത്തനത്തിലും വ്യാപൃതനായ തന്റെ മകന്റെ അതിഥികളായി ഏതാനം സുഹൃത്തുക്കൾ കൂടിയിരുന്ന് ആലോചിച്ചുറച്ചതിന്റെ ഫലമായി ഒരു നല്ല കാര്യം തുടങ്ങാൻ പോവുകയാണെന്ന് ആ മനസ്വിനി മനസ്സിലാക്കിയിരുന്നു. അഞ്ചുമണിയോടുകൂടി അതിഥികൾ പൂമുഖത്ത് വിരിച്ചിരുന്ന പുൽപ്പായ്കളിൽ ആസനസ്ഥരായി.

എല്ലാവരും വിളക്കിനു മുന്നിൽ എഴുന്നേറ്റുനിന്ന് ഈശ്വര പ്രാർത്ഥന നടത്തി താഴെക്കുറിക്കുന്ന സത്യവാചകം ചൊല്ലുന്നത് ആ മാതാവിന്റെ ശ്രോതപുടങ്ങളിൽ പതിഞ്ഞു:

“ഞാൻ നായർ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കയും പരിശ്രമിക്കയും ചെയ്യും. അങ്ങനെയുള്ള ശ്രമങ്ങളിൽ ഇതര സമുദായങ്ങൾക്കു ക്ഷോഭകരമായ യാതൊരു പ്രവർത്തിയും ചെയ്യുന്നതല്ല. ഈ സംഘോദ്ദേശ്യങ്ങളെ മുൻനിർത്തിയും ഉദ്ദേശ്യസാധ്യത്തിനു വേണ്ട ന്യായമായ കരുതലോടെ കൂടിയും ഞാൻ ജീവിച്ചു കൊള്ളാം”

സത്യം! സത്യം! സത്യം!

1964ൽ നായർ സർവീസ് സൊസൈറ്റിയുടെ സുവർണ ജൂബിലി സുവനീർ, സുവർണ്ണ ഗ്രന്ഥമെന്ന പേരിൽ അന്ന് പത്തുരൂപയ്‌ക്ക് പ്രസിദ്ധീകരിച്ചപ്പോൾ ജീവചരിത്രകാരനും സാഹിത്യചരിത്രകാരനും നിരൂപകനുമായ പണ്ഡിതനും സാഹിത്യകാരനുമായ പി. കെ. പരമേശ്വരൻ നായർ എൻഎസ്എസിന്റെ അരനൂറ്റാണ്ട് കാലത്തെ ചരിത്രം വിവരിച്ചു തുടങ്ങുന്നത് ഇങ്ങനെയാണ്.

മന്നത്ത് പത്മനാഭൻ ഭൂമി മലയാളം മുഴുവൻ അലഞ്ഞു നടന്ന് സമുദായോദ്ധാരണം ലക്ഷ്യമാക്കി സംഘടന കെട്ടിപ്പടുക്കുമ്പോൾ അതിന്റെ ഉദ്ദേശ്യം എന്താണ് എന്നുള്ളത് മേൽപറഞ്ഞ അതിന്റെ പ്രതിജ്ഞയിൽ നിന്ന് തന്നെ ബോധ്യപ്പെടുത്തിയിരുന്നു. പിന്നീട് അതിന്റെ ചരിത്രഗതിയിൽ ഓരോ നാഴികക്കല്ലിലും നമുക്കിത് കാണാൻ സാധിക്കുന്നുമുണ്ട്. 1924ൽ വൈക്കം സത്യാഗ്രഹം നടക്കുമ്പോൾ അതിന്റെ പിന്നിലെ ചാലക ശക്തികളിൽ നിരവധി നായർ സമുദായാംഗങ്ങൾ സംഘടനാസ്വഭാവത്തിൽ തന്നെ പങ്കെടുത്തിരുന്നു. . അതിനെപ്പറ്റി 1950ൽ നാഗർകോവിലിൽ വെച്ചു നടന്ന ഹിന്ദു മഹാമണ്ഡലം സമ്മേളനത്തിൽ സഹോദരസമുദായോദ്ധാരണം എങ്ങിനെയാണ് എൻ എസ് എസിന്റെ അജണ്ടയായി പ്രവർത്തിച്ചിരുന്നത് എന്നു മന്നം തന്നെ വിവരിക്കുന്നുമുണ്ട്.

“അധകൃത വർഗ്ഗോദ്ധാരണത്തിനു സൗകര്യമുള്ള പ്രവൃത്തികൾ ചെയ്യുന്ന സാധാരണ പതിവിനു പുറമേ വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിനായി സർവീസ് സൊസൈറ്റിയുടെ ശക്തി മുഴുവൻ വിനിയോഗിച്ചു സഹായിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തിന്റെ തീണ്ടൽ തൊടീൽ നിമിത്തമുളള പ്രതിബന്ധങ്ങളെ നീക്കുന്നതിനായി അവർണ്ണശക്തി വർദ്ധിപ്പിക്കുകയും സവർണ്ണ സഹകരണമുണ്ടാക്കുകയും ചെയ്തു. സത്യഗ്രഹ നായകന്മാരുടെ കൂട്ടത്തിലൊരാളായ മി. കേളപ്പൻ നായർ കോൺഗ്രസ്സിലെ ഒരു പ്രവർത്തകാംഗമെന്ന നിലയിൽ അയിത്തോച്ചാടന കമ്മറ്റിയുടെ സെക്രട്ടറിയാകയും വൈക്കത്തെ നിരോധനാജ്ഞാ ലംഘനത്തിന് ജയിലിൽ പാർപ്പിക്കപ്പെടുകയും ചെയ്തു. ഇദ്ദേഹം ഒരു പ്രത്യേക നിലയിലാണു ജയിൽവാസം അനുഭവിക്കേണ്ടി വന്നതെങ്കിലും സൊസൈറ്റിയുടെ ആദർശാനുഷ്ടാനം കൂടി ആ കഷ്ടാനുഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു തീർച്ചയാണ്.

വൈക്കത്തുവെച്ച് നായർ മഹാസമ്മേളനം നടത്തി സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കേണ്ടതാണെന്നു നിശ്ചയം പാസ്സാക്കി അയച്ചു. അവിടെ വെച്ചു തന്നെ ഇരുപതിനായിരത്തിൽപ്പരം ആളുകൾ കൂട്ടിയ നായരീഴവ സമ്മേളനം സർവീസ് സൊസൈറ്റി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നടത്തി. യോഗനിശ്ചയപ്രകാരം അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടേഷൻ പോയി ഗവണ്മെന്റിനോട് അപേക്ഷിച്ചു.

സഞ്ചാര സ്വാതന്ത്ര്യ പ്രമേയത്തിന് സവർണ്ണ പ്രാതികൂല്യം ഇല്ലെന്നു തെളിയിച്ചെങ്കിലേ ഗവണ്മെന്റ് ആനുകൂല്യം ഉണ്ടാകുകയുള്ളൂ എന്നു വെളിപ്പെട്ടതു കൊണ്ട് അതിനു മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം 500 പേരിൽ കുറയാതെ ഒരു സവർണ്ണജാഥ വൈക്കത്തുനിന്നും പുറപ്പെട്ട് കാൽനടയായി തിരുവനന്തപുരത്ത് എത്തി മഹാറാണി റീജെന്റ് തിരുമനസ്സിനെ മുഖം കാണിച്ച് ഉണർത്തിക്കേണ്ടതാണെന്ന് അയിത്തോച്ചാടന കമ്മറ്റി തീരുമാനിക്കുകയാൽ അതിന്റെ നടത്തിപ്പിലേയ്‌ക്കായി അവർ സർവീസ് സൊസൈറ്റിയുടെ സഹായം ആവശ്യപ്പെട്ടു സൊസൈറ്റി പ്രസിഡന്റ് അവർകളുടെ ആജ്ഞാനുസരണം സെക്രട്ടറി മി. മന്നത്ത് പത്മനാഭപിള്ള മി. ഏ.കെ. പിള്ളയുമൊരുമിച്ച് സവർണ്ണ ജാഥാ സംഘടനയ്‌ക്കായി രാജ്യം മുഴുവൻ സഞ്ചരിച്ചു.

മി. പത്മനാഭപിള്ളയുടെ സർവ്വസൈന്യാധിപത്യത്തിൻ കീഴിൽ സവർണ്ണ ജാഥ വൈക്കത്തു നിന്നും പുറപ്പെട്ടു കാൽനടയായി തിരുവനന്തപുരത്ത് എത്തി. ഈ സൈന്യത്തിൽ സൊസൈറ്റി കൺവീനർമാരായ മെ, പ്രാക്കുളം പരമേശ്വരൻപിള്ള, സമുദായത്തിൽ കേശവക്കുറുപ്പ്, എം.എൻ. നായർ, ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള എന്നീ മാന്യന്മാർ ഉൾപ്പെട്ടിരുന്നു. ജാഥ ഓരോ താലൂക്കിലും കൂടി കടന്നു പോയപ്പോൾ അവിടെയുള്ള സൊസൈറ്റി മെമ്പറന്മാരും ദേശവാസികളും ജാഥയെ ആഘോഷപൂർവ്വം സ്വീകരിച്ച് സൽക്കരിച്ചതിനാൽ ഈ വിഷയത്തിൽ രാജ്യവാസികളുടെ അഭിപ്രായം എന്താണെന്ന് ഭരണാധികാരികൾക്ക് ബോധ്യമായി. ഇത്ര വലിയ ആഘോഷവും ജനക്കൂട്ടവും ഈ രാജ്യത്ത് ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. ഡെപ്യൂട്ടേഷൻ പ്രസിഡന്റും സൊസൈറ്റി പ്രസിഡന്റ് തന്നെയായിരുന്നു.

ഡെപ്യൂട്ടേഷൻ മഹാറാണി റീജെന്റ് തിരുമനസ്സിനെ മുഖം കാണിച്ച് മെമ്മോറിയൽ സമർപ്പിക്കുകയും ദിവാൻജിയെ കണ്ടു കാര്യങ്ങൾ പറയുകയും ചെയ്തു. സഞ്ചാര സ്വാതന്ത്ര്യ സമരത്തെ പിന്താങ്ങി ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള അവർകൾ കൗൺസിലിൽ ചെയ്ത ശക്തിയേറിയ പ്രസംഗം ഈ വിഷയത്തിൽ അദ്ദേഹത്യിനുള്ള നിർബ്ബന്ധ വിചാരത്തിന്റെയും വാദകുശലതയുടെയും ലക്ഷ്യമായിരുന്നു.

ഈ പ്രമേയത്തിന് എതിരായി ഒരു ഈഴവനും രണ്ടു ക്രിസ്ത്യാനികളും ഒരു മുഹമ്മദനും എല്ലാ ബ്രാഹ്മണരും തമ്പുരാക്കന്മാരും ഗവണ്മെന്റ് പക്ഷം ചേർന്ന് വോട്ടു.ചെയ്തെങ്കിലും കൗൺസിലിൽ എല്ലാ നായന്മാരും അനുകൂലമായി വോട്ട് ചെയ്യുവാനുള്ള സൗകര്യമുണ്ടാക്കുവാൻ സർവീസ് സൊസൈറ്റിക്കു സാധിച്ചു. വൈക്കം സത്യാഗ്രഹം സംബന്ധിച്ച് മഹാത്മാഗാന്ധി ഗവണ്മെന്റുമായി കാര്യാലോചനകൾ ചെയ്യുന്നതിനു തിരുവിതാംകൂറിലെ പ്രതിപുരുഷനായി നിശ്ചയിച്ചിരുന്നത് സർവീസ് സൊസൈറ്റി പ്രസിഡന്റിനെ ആയിരുന്നു. സത്യഗ്രഹം ഇത്രയും വിജയമാക്കുന്നതിന് സർവീസ് സൊസൈറ്റിയുടെയും വിശേഷിച്ച് പ്രസിഡന്റ് അവർകളുടെയും സഹകരണം ഒരു പ്രധാന കാരണമാകുന്നു.”

1943ൽ കോഴഞ്ചേരി കരയോഗത്തിൽ ചെയ്ത പ്രസംഗത്തിൽ സമ്പൂർണ ഹിന്ദുസമാജത്തെയും പറ്റിയുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം ഇങ്ങനെ വെളിപ്പെടുത്തി.

“നായർ സർവീസ് സൊസൈറ്റി നായന്മാരുടെ ഗുണത്തെ മാത്രം കരുതി ഉണ്ടാക്കിയിട്ടുളളതല്ല. ഹിന്ദുക്കളെല്ലാം ഒന്നാകാനും നന്നാകാനും ഉള്ള പ്രവൃത്തികളും ഞങ്ങളുടെ ഉദ്ദേശ്യങ്ങളിൽപ്പെട്ടതാണ്. രാജ്യക്ഷേമത്തിനുവേണ്ടി ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായി യോജിച്ചു പ്രവർത്തിക്കാൻ നായന്മാരെ തയ്യാറാക്കുന്നതും എൻ.എസ്.എസ്. പ്രവൃത്തിയാണ്. കരയോഗ നിബന്ധന പരിഷ്ക്കരിച്ചു കഴിഞ്ഞിരിക്കുന്നു.

നായർ കരയോഗത്തിൽ ആ കരയിലെ സാമ്മതമുള്ള ഏതു ഹിന്ദുവിനെയും അംഗമാക്കാൻ അനുമതി നൽകിയിട്ടുണ്ട്. നമുക്ക് ആവശ്യമുള്ള എല്ലാ പൊതുസ്ഥാപനങ്ങളും നമ്മുടെ അധീനതയിൽ ഉണ്ടായിരിക്കണം. ഒരു എൻ.എസ്. എസ്. ഹിന്ദു കോളേജിനുളള അനുവാദം നമുക്ക് ലഭിച്ചിട്ടുണ്ട്. അത് പൂർത്തിയാക്കാൻ കുറഞ്ഞത് പത്തുലക്ഷം രൂപാ തല്ക്കാലം വേണം. അതിനുള്ളഞങ്ങളുടെ അടുത്ത യാത്രയിൽ നിങ്ങളുടെ കഴിവുകൾക്കപ്പുറം സഹായിക്കാൻ സന്നദ്ധരാകുമെന്നു വിശ്വസിക്കുന്നു.

ക്രമേണ എൻ.എസ്. എസ്. കളഞ്ഞിട്ടുളള സാക്ഷാൽ ഹിന്ദു കോളേജായി തീരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനുള്ള സന്ദർഭം വരുമ്പോൾ എൻ.എസ് എസ്. വെട്ടിയാൽ മതിയല്ലോ. വെട്ടാനുളള പരിചയവും ധൈര്യവും നമ്മെപ്പോലെ മറ്റാർക്കും കാണുകയില്ല.”

ഹിന്ദു സമാജത്തിന്റെ സംഘടന കെട്ടിപ്പടുക്കലാണ് തന്റെ സങ്കല്പം എന്ന് തിരിച്ചറിഞ്ഞിരുന്ന അദ്ദേഹം അതിനു തടസ്സമായി നിന്ന ജാതി ഭേദങ്ങളെയും ജാതിദ്വേഷങ്ങളെയും ഒഴിവാക്കാനായി പരിശ്രമിച്ചിരുന്നു . 1931ൽ പത്തനംതിട്ടയിൽ എൻ.എസ്.എസ്. സംഘടനാ പ്രവർത്തക സമ്മേളനത്തിൽ ചെയ്ത പ്രസംഗത്തിൽ ‘ദൈവസന്നിധിയിലെങ്കിലും അസമത്വം ഇല്ലാതാക്കണം’ എന്നദ്ദേഹം പ്രഖ്യാപിച്ചിരുന്നു

“നായരെപ്പോലെ മതാന്വേഷി ആരുമില്ലെന്നാണ് എന്റെ ഈ യാത്രയിലും എനിക്കനുഭവപ്പെട്ടത്. ദൈവത്തെപ്പറ്റി നമുക്ക് പല തെറ്റിദ്ധാരണകളുമുണ്ട്. മതവും മതസ്ഥാപനവും മനുഷ്യനെ നേർവഴി നടത്തി ദൈവത്തെ പ്രാപിക്കാൻ ഉണ്ടായിട്ടുളളതാണ്. അതു മുഴുവനും സ്വാർത്ഥമതികളുടെ കയ്യിൽപ്പെട്ട് അന്ധതയും അസ്വാതന്ത്ര്യവും അന്യോന്യമത്സരവും ഉണ്ടാകുന്ന സ്ഥാപനങ്ങളായിത്തീർന്നു കഴിഞ്ഞിരിക്കുന്നു. എല്ലാ മതവും കാടുകേറി കഴിഞ്ഞെങ്കിലും നമ്മുടെ മതത്തോളം അതിൽ വിശ്വസിക്കുന്നവരെ ഉപദ്രവിക്കുന്ന മതം വേറെയില്ല. അതാണ് ഇന്നത്തെ അമ്പലത്തെ ഞാൻ പലപ്പോഴും എതിർക്കുന്നത്. അല്ലാതെ ക്ഷേത്രം വേണ്ടെന്നുളള വിചാരമോ കൊണ്ടല്ല. നമുക്കു വേണ്ടി ആരാധിക്കാൻ മറ്റൊരാൾ ആവശ്യമില്ലെന്ന് നായന്മാരൊന്നാമതായി പഠിക്കണം.

ദൈവത്തിന്റെ മുമ്പാകെയെങ്കിലും നാം അസമത്വം കൂടാതെ ജീവിക്കേണ്ടതാണെന്നു ഗ്രഹിക്കണം. നായന്മാർ നമ്പൂതിരിയെക്കാൾ താണതല്ലെന്നും പുലയനെക്കാൾ ഉയർന്നതല്ലെന്നും മനസ്സിലാക്കണം. അങ്ങനെ ഒരു മനുഷ്യബോധം ഉണ്ടായാൽ പരിശുദ്ധമായ മതപ്രചാരം തനിയെ ഉദിച്ചുകൊളളുമെന്നാണെന്റെ വിശ്വാസം. ക്ഷേത്രങ്ങളെല്ലാം നമ്മെ ഉത്തമ ജീവിതത്തിലേക്കു നയിക്കാൻ ഉണ്ടാക്കിയിട്ടുളളതാണ്. ക്ഷേത്രങ്ങൾ ഒന്നും തന്നെ ദൈവത്തിനുവേണ്ടി ഉണ്ടാക്കിയിട്ടുളളതല്ല. മനുഷ്യനുവേണ്ടി ഉണ്ടാക്കിയിട്ടുളളതാണ്. ”

1932ലെ പെരിന്തൽമണ്ണ പ്രസംഗത്തിൽ എങ്ങനെയാണ് വ്യക്തി, കുടുംബം-സമുദായം-രാഷ്‌ട്രം എന്നുള്ള സങ്കല്പത്തിലേക്ക് വളരുന്നത് എന്ന് മന്നത്ത് പത്മനാഭൻ വിശദീകരിക്കുന്നു. നായർ സംഘടിക്കുന്നത് ഹിന്ദു സമാജത്തിന് വേണ്ടിയാണെന്നും അതിന്റെ ആത്യന്തിക ലക്ഷ്യം രാഷ്‌ട്ര സങ്കല്പത്തെ ഊട്ടിയുറപ്പിക്കുക എന്നതാണെന്ന് ഭാരത കേസരി എന്നും ചുറ്റുമുള്ളവരെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.

“വർഗ്ഗീയ സഭ, പൗരന്മാരുടെ ഐക്യബോധത്തിനു ബാധകമാകുമെന്നു വിചാരിക്കുന്നത് സർവാബദ്ധമാണ്. നേരേമറിച്ച് സാമുദായിക സഭകൾ സ്ഥാപിച്ച് ഓരോ സമുദായാംഗത്തെയും വിദ്യാഭ്യാസവും മതബോധവും മനുഷ്യൻ ആണെന്നുളള അറിവും ഉണ്ടാക്കിയാൽ കാലക്രമേണയെങ്കിലും ജാതിയും ഉച്ചനീചത്വങ്ങളും നീങ്ങി നാം ഭാരതീയരായിത്തീരുന്നതാണ്. ഒന്നാമത് ഭാരതീയൻ’ രണ്ടാമത് നായർ എന്നുളള ബോധമാണ് ഇവർക്കുണ്ടാകേണ്ടത് എന്ന് അഗ്രാസനൻ പറഞ്ഞത് ശരിയാണ്.

അതുപോലെ തന്നെ ഒന്നാമത് നായർ, രണ്ടാമത് ഭാരതീയൻ എന്നു വിചാരിക്കുന്നതും ശരിയാണ്. ഈ രണ്ടും ശരിയും ശരി തന്നെയാണ്. താൻ ഒരു നായരാണെന്നു വിചാരിക്കാനും തനിക്കടുത്തുളളവരെ സ്നേഹിക്കാനും കഴിയാത്ത ഒരാൾക്കു ഭാരതീയനെന്ന് പറയാൻ മാത്രമേ സാധിക്കൂ. ‘ഒന്നു വളർന്നു’രണ്ടാ’കുന്നതുപോലെ നായർ വളർന്നു ഭാരതീയനാകുമ്പോഴാണ് രാജ്യസ്നേഹത്തിന് അടിയുറപ്പുണ്ടാകുന്നത്. സമുദായസ്നേഹവും രാജ്യസ്നേഹവും രണ്ടല്ല. അവ ഒരേ അവസരത്തിൽ വെച്ചുകൊണ്ടിരിക്കാവുന്നതും വളർത്താവുന്നതുമാകുന്നു. ഒന്നും മാറ്റിവയ്‌ക്കത്തക്കതല്ല. പെറ്റമ്മയെ സ്നേഹിക്കാത്തവനു ലോക സാഹോദര്യ ബോധം എങ്ങനെയാണുണ്ടാവുക?”

ഈ കാഴ്ചപ്പാടോടെയാണ് കൊല്ലവർഷം 1115 15-ാം ആണ്ട് മേടം 22ന് രജത ജൂബിലി ആഘോഷത്തിന്റെ പൊതു സമ്മേളനത്തിൽ ഭാരതമാകമാനം പ്രതീക്ഷയോടെ കാണുന്ന സ്വാതന്ത്ര്യവീര സവർക്കറെ ചങ്ങനാശ്ശേരിയിലേക്ക് അദ്ദേഹം ആനയിക്കുന്നത്. 1937ലാണ് 28 കൊല്ലത്തെ തടവുശിക്ഷയ്‌ക്കൊടുവിൽ ബ്രി‌ട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തെ മോചിപ്പിക്കുന്നത്. ആറു മാസങ്ങൾക്ക് ശേഷം 1937 ഡിസംബർ10ന് ഹിന്ദു മഹാസഭയുടെ പത്തൊമ്പതാമത് വാർഷിക സമ്മേളനത്തിൽ അതിന്റെ അഖില ഭാരതീയ പ്രസിഡണ്ടായി ചുമതലയേൽക്കുന്നത്. പിന്നീടുള്ള ഏഴ് കൊല്ലക്കാലം അദ്ദേഹം തുടർച്ചയായി ആ പദവിയിൽ ഭാരതമാസകലം സഞ്ചരിച്ചുകൊണ്ട് ഹിന്ദു സമാജത്തെ രാഷ്‌ട്രീയമായി സംഘടിപ്പിച്ചു.

അങ്ങനെയുള്ള സംഘടനാവികാസത്തിന്റെ അടുത്ത പടവുകളിൽ ഒന്നിലാണ് മദിരാശിയിൽ ഹിന്ദു മഹാസഭയുടെ പ്രവിശ്യാ ഘടകം രൂപം കൊള്ളുന്നതും മദിരാശി സംസ്ഥാനത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം 1940 മാർച്ച് 23, 24 തീയതികളിൽ സേലത്ത് വച്ച് നടക്കുകയും ചെയ്യുന്നത്. അതിൽ പങ്കെടുക്കാൻ എത്തിയ തിരുവിതാംകൂറിലെ ഹിന്ദു സംഘടന പ്രവർത്തകരിൽ നിന്നാണ് അദ്ദേഹത്തിന് തിരുവിതാംകൂറിലേക്കുള്ള ക്ഷണം ലഭിക്കുന്നത്.

സൊസൈറ്റി നടത്തിയ സമ്മേളനങ്ങളിൽ ഏറ്റവും വർണ്ണശബളവും ആർഭാടസമന്വിതവും അതേസമയം കൃഷി വ്യവസായ പ്രദർശ്നം മുതലായ ചടങ്ങുകൾകൊണ്ട് സാരവമായ സമ്മേളനങ്ങളിലൊന്നായിരുന്നു ചങ്ങനാശ്ശേരിയിലെ രജതജൂബിലിസമ്മേളനം. അനേകം പ്രശസ്ത വ്യക്തികൾ അതിൽ സംബന്ധിച്ചിരുന്നു.

മദിരാശിയിൽ നിന്നും ട്രെയിനിൽ വരുന്ന മുറയ്‌ക്ക് ചെങ്കോട്ട മുതൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ കൊല്ലം വരെയും അവിടെ നിന്ന് ചങ്ങനാശ്ശേരി വരെ മോട്ടോറിലും ഓരോ ഗ്രാമ കേന്ദ്രത്തിലും അദ്ദേഹത്തിന് വലിയ സ്വീകരണം ലഭിച്ചു.1940 മെയ് നാല്‌ വൈകുന്നേരത്തെ സമ്മേളനത്തിൽ ചങ്ങനാശ്ശേരി നഗരസഭ അദ്ദേഹത്തിന് മംഗള പത്രം നൽകി ആദരിച്ചു. അവിടെ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി വീരസവർക്കർ ഹിന്ദു സംഘടനയെക്കുറിച്ചും അതിന്റെ രാഷ്‌ട്രീയത്തെക്കുറിച്ചും ത്രസിപ്പിക്കുന്ന പ്രഭാഷണം തന്നെ നടത്തി. ആ പ്രഭാഷണം പിന്നീട് എൻഎസ്എസ് അതിന്റെ മുഖപത്രമായ സർവീസിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

വീണ്ടും ഒരു മേയ് നാലു കൂടി വന്നെത്തുമ്പോൾ ആ ചരിത്ര സംഭവത്തിന്റെ 83ആം വാർഷികം കൂടിയാണ് നമ്മുടെ മുന്നിലെത്തുന്നത്. പെഷവാർ മുതൽ ചങ്ങനാശ്ശേരി വരെ ഹിന്ദു സമൂഹത്തിന്റെ ആശയം ആവേശവും ആയിരുന്ന സ്വാതന്ത്ര്യ വീര വിനായക ദാമോദര സാവർക്കാരുടെ തിരുവിതാംകൂർ പര്യടനത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ നമ്രശിരസ്കരായിക്കൊണ്ട് നമുക്ക് ഈ ചരിത്രത്തെ വീണ്ടുമോർമ്മിക്കാം.

(ആ ചരിത്രനിമിഷത്തെ ഒരു കരിക്കേച്ചറിലേയ്‌ക്ക് പകർത്തിയ പ്രെസെൽജിക്ക് ഒരായിരം നന്ദി)

#വീരംവിനായകം #നചികേതം

അഭിലാഷ് കടമ്പാടൻ

 

Tags: RSSSavarkar
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies