ന്യൂഡൽഹി: കേരളാ സ്റ്റോറിയെ പ്രശംസിച്ച് ബിജെപി നേതാവ് അനൂപ് ആന്റണി. കശ്മീർ ഫയൽസിനെകാളും വലിയ വിജയമാകും കേരള ഫയൽസെന്നാണ് അനൂപ് ആന്റണി പറഞ്ഞത്. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണുന്നതിനായി വൻ ജന പ്രവാഹം എത്തിയതിന് പിന്നാലെയാണ് അനൂപ് ആന്റണിയുടെ പ്രതികരണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരിച്ചത്.
‘ഡൽഹിയിൽ JNUവിൽ ‘കേരളാ സ്റ്റോറി’ കാണാൻ കൂടിയിരിക്കുന്ന വിദ്യാർത്ഥികളാണ്.. ലക്ഷണം കണ്ടിട്ട് ഇത് കശ്മീർ ഫയൽസിനേക്കാളും വലിയ വിജയമാകും..’ എന്നായിരുന്നു അനൂപ് ആന്റണി കുറിച്ചത്.
കേരള സ്റ്റോറിയുടെ പ്രദർശനം തടയുമെന്ന് ജെഎന്‍യുവില്‍ എസ്എഫ്ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അത് വിലപ്പോയില്ല. മെയ് അഞ്ചിന് റിലീസാകുന്ന ചിത്രത്തിന്റെ രാജ്യത്തെ ആദ്യത്തെ പ്രീമിയർ ഷോ ആണ് ജെഎൻയുവിൽ ഇന്നലെ നടന്നത്. നിലവിൽ ‘ദ കേരള സ്റ്റോറിക്ക്’ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശാനുമതി ലഭിച്ചിട്ടുണ്ട്. എ സർട്ടിഫിക്കാറ്റോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ലൗ ജിഹാദിലകപ്പെട്ട് ഐഎസ്ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായി പിന്നീട് സ്വധർമ്മത്തിലേക്ക് തിരിച്ചെത്തിയ പെൺകുട്ടികളുടെയും ജീവിതാനുഭവത്തിലൂടെയാണ് കേരള സ്റ്റോറിയുടെ കഥ പുരോഗമിക്കുന്നത്.
Comments