തിരുവനന്തപുരം ; വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. കേരളത്തിന്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകൾക്ക് വളരെ പ്രാധാന്യമുണ്ടെന്നും പിണറായി കത്തിൽ പറയുന്നു.
തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽനിന്ന് നിരവധിപേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. റെയിൽവേക്ക് വരുമാനം കൂടാന്‍ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പറയുന്നു.
അതേസമയം രണ്ട് ദിവസം മുൻപ് തിരൂരിനു സമീപം വച്ച് വന്ദേഭാരതിനു നേരെ കല്ലേറ് ഉണ്ടായി . അതിനു പിന്നാലെയാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത് .
Comments