ന്യൂഡൽഹി: ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് സ്വർണം കണ്ടെടുത്തത്.
എയർ കസ്റ്റംസ് വിഭാഗം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്നും പേസ്റ്റ് രൂപത്തിലടങ്ങിയ 50 ലക്ഷം രൂപയുടെ സ്വർണം കണ്ടെടുത്തത്. 1962-ലെ കസ്റ്റംസ് ആക്ട്, സെക്ഷൻ 110 പ്രകാരം കേസെടുത്തായി പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
















Comments