മണിരത്‌നത്തിന്റെ സംവിധാനത്തിൽ പിറന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങി ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാെല ചിത്രത്തിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണമുയരുന്ന വാർത്തയാണ് പുറത്തുവരുന്നത്.എആർ റഹ്‌മാന്റെ ‘ വീര രാജ വീര’ എന്ന ഗാനത്തിനെതിരെയാണ് ആരോപണം. ധ്രുപദ് ഗായകൻ ഉസ്താദ് വാസിഫുദ്ദീൻ ദാഗറാണ് ആരോപണം ഉന്നയിച്ചെത്തിയിരിക്കുന്നത്.
ദാഗർ ബ്രദേഴ്‌സ് ചേർന്ന് ആലപിച്ച ശിവസ്തുതി അതേ താണ്ഡവ ശൈലിയിൽ ആണ് ചിത്രത്തിലെ ഗാനവും ഒരുക്കിയിരിക്കുനനതെന്നാണ് വാസിഫുദ്ദീൻ ആരോപിച്ചത്. അദാന രാഗത്തിലുള്ള കോംബോസിഷൻ ചെയ്തത് തന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീൻ ദാഗറാണെന്നും ഇത് തന്റെ പിതാവായ ഫയാസുദ്ദീൻ ദാഗറുമൊത്ത് വർഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദീൻ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പിഎസ് 2-വിന്റെ നിർമ്മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീൻ വക്കീൽ നോട്ടീസ് അയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വാസിഫുദ്ദീന്റെ ആരോപണം നിഷേധിച്ച് മദ്രാസ് ടാക്കിസ് രംഗത്തെത്തി. കോപ്പിയടി ആരോപണം തെറ്റാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു. 13-ാം നൂറ്റാണ്ടിൽ നാരാണയ പണ്ഡിതാചാര്യൻ ചെയ്ത കോംമ്പോസിഷനാണ് ഇതെന്നും അവർ വ്യക്തമാക്കി. ആലാപന ശൈലിയിൽ ആർക്കും കുത്തക അവകാശപ്പെടാൻ സാധിക്കില്ലെന്നും മദ്രാസ് ടാക്കീസ് പറഞ്ഞു.
Comments