വേനൽ ചൂടിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. എന്നാല്‍ പുറംഭംഗി കണ്ട് തണ്ണിമത്തന്‍ വാങ്ങരുത്. ചില കാര്യങ്ങൾ നോക്കി മാത്രമാണ് തണ്ണിമത്തൻ വാങ്ങിക്കേണ്ടത്. ചില കാര്യങ്ങൾ ഏതൊക്കെയെന്ന് ശ്രദ്ധിക്കാം. ഭാരക്കുറവുള്ള തണ്ണിമത്തന്‍ വാങ്ങിച്ചാൽ പിന്നെ പച്ച വെള്ളം കുടിക്കുന്നത് പോലെ അത് കഴിക്കേണ്ടി വരും. തണ്ണിമത്തന്‍ എടുത്ത് അതില്‍ ഏറ്റവും ഭാരക്കൂടുതലുള്ളത് തിരഞ്ഞെടുക്കണം. കാരണം അതിലായിരിക്കും ഏറ്റവും കൂടുതല്‍ ജലാംശം ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ വാങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരുന്നില്ല.
വിരല്‍ കൊണ്ട് തണ്ണിമത്തന്റെ പുറമേ തട്ടുമ്പോള്‍ ചെറിയ ശബ്ദവ്യത്യാസം നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. തട്ടുമ്പോള്‍ ആഴത്തിലാണ് ശബ്ദമെങ്കില്‍ അത് നല്ല പഴുത്ത് തുടുത്ത തണ്ണിമത്തനാവും എന്നാല്‍ ചെറിയ ശബ്ദമാണെങ്കില്‍ അത് വാങ്ങിക്കരുത്. മധുരമുള്ള ഒരു മണം ലഭിക്കുന്നുണ്ടെങ്കില്‍ നല്ല പാകത്തിന് വിളഞ്ഞ തണ്ണിമത്തനാണ് ഇതെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ തണ്ണമത്തന്‍ മണപ്പിച്ച് നോക്കിയിട്ടും യാതൊരു വിധത്തിലുള്ള ഗന്ധവും വരുന്നില്ലെങ്കില്‍ അതിന് അര്‍ത്ഥം തണ്ണിമത്തന്‍ പഴുത്തിട്ടില്ല എന്നതാണ്. നല്ലതുപോലെ വിളഞ്ഞ് പഴുത്ത തണ്ണിമത്തന്‍ എങ്കില്‍ അതിന്റെ പുറത്തെ തൊലി അമര്‍ത്തുമ്പോള്‍ തന്നെ മനസ്സിലാവും. നല്ലതുപോലെ പഴുത്ത തണ്ണിമത്തന്‍ അമര്‍ത്തുമ്പോള്‍ അത് ഉള്ളിലേക്ക് പോവുന്നപോലെ തോനും. അതിന്റെ പുറം തൊലിക്ക് കട്ടി കൂടുതലായിരിക്കും എന്നാണ്.
എന്നാല്‍ പാകത്തിന് വിളയാത്തതാണെങ്കില്‍ ഇതിന്റെ പുറം തൊലി പലപ്പോഴും കട്ടിയോടെ തന്നെ ഇരിക്കുന്നു. ഇളം പച്ച കടും പച്ച ഈ നിറത്തിൽ തണ്ണിമത്തൻ ഉണ്ട്. എന്നാല്‍ കടും പച്ച നിറത്തിലാണ് തണ്ണിമത്തന്‍ എങ്കില്‍ അത് നല്ലതുപോലെ പഴുത്ത് വിളഞ്ഞ് പാകമായി എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇളം പച്ചയാണെങ്കിലും അതിനര്‍ത്ഥം അത് ഉടന്‍ തന്നെ വിളഞ്ഞതാവും എന്നതാണ്. എന്നാല്‍ മഞ്ഞ നിറത്തിലുള്ള തണ്ണിമത്തന്‍ ആണെങ്കില്‍ അതും സൂചിപ്പിക്കുന്നത് പഴുത്തതാണ് എന്നതാണ്. പക്ഷേ മഞ്ഞയും വെള്ളയും ചേര്ന്ന നിറത്തിലാണെങ്കില്‍ ഒരിക്കലും അത് വാങ്ങിക്കരുത്. ഇതിന് മധുരവും ഉണ്ടായിരിക്കില്ല നിറവും ഉണ്ടായിരിക്കില്ല എന്നതാണ്. അതുകൊണ്ട് ഇനിയെങ്കിലും തണ്ണിമത്തന്‍ വാങ്ങിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം.
















Comments