അമരാവതി: ആന്ധ്രാപ്രദേശ് ചിറ്റൂരിൽ രക്തചന്ദനം കടത്താൻ ശ്രമിച്ച 16 പേർ അറസ്റ്റിൽ. 40 ലക്ഷം രൂപ വിലമതിക്കുന്ന 160 കിലോ ഗ്രാം രക്തചന്ദന തടികളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
രഹസ്യവിവരത്തെ തുടർന്ന് ചെന്നൈ-ബാംഗ്ലൂർ എംസിആർ ക്രോസ് റോഡിൽ പോലീസ് വാഹന പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്നാണ് രക്തചന്ദനവുമായി പ്രതികൾ പിടിയിലാകുന്നത്. ആന്ധ്രാപ്രദേശിൽ നിന്ന് തമിഴ്നാട്ടിലേക്ക് ചന്ദനം കടത്താനായിരുന്നു ശ്രമമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം സമാനരീതിൽ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച 46 ലക്ഷം രൂപ വിലമതിക്കുന്ന രക്തചന്ദനം പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ എഴ്പേരാണ് അന്ന് പിടിയിലായത്.
















Comments