കർണാടക തിരഞ്ഞെടുപ്പിൽ അവസാനഘട്ട പ്രചാരണത്തിനായി അനിൽ കെ ആന്റണി. തുടക്കം മൂകാബിക ക്ഷേത്രത്തിൽ ദർശനം നടത്തികൊണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചതെന്ന് അനിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനിൽ എത്തുന്ന ആദ്യ പരിപാടിയാണ് കൊല്ലൂരിലേത്. കർണാടക തിരഞ്ഞെടുപ്പോടെ ബിജെപിയുടെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ സജീവമാകുകയാണ് അനിൽ.
എന്നാൽ അനിൽ കെ ആന്റണിയുടെ ക്ഷേത്രദർശനത്തെ വിമർശിക്കുകയാണ് പലരും. ക്രൈസ്തവ വിശ്വാസിയായ അനിലിന്റെ ക്ഷേത്രദർശനത്തെയാണ് വിമർശിക്കുന്നത്. അനിലിന്റെ ദർശനത്തിന് ശേഷം ക്ഷേത്രത്തിൽ അടിച്ചു തളി വേണ്ടി വരും എന്നും, എന്തിനാണ് ക്ഷേത്ര ദർശനം നടത്തിയതെന്നാണ് പലരുടെയും ചേദ്യം. എന്നാൽ അനിൽ എത്തുന്നത് മണ്ഡലത്തിൽ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Reached Karnataka for campaigning in the closing stages for @BJP4Karnataka
Started my day offering my prayers at the renowned Kollur Mookambika Temple , Byndoor, Udupi.
Accompanied by Sri. Unnikrishnan Master , Incharge Palakkad zone @BJP4Keralam , Sri. Suresh Secratary… pic.twitter.com/zMrwS12k18— Anil K Antony (@anilkantony) May 4, 2023
Comments