ഷാർജ: കുട്ടികൾക്ക് അറിവിന്റെ പുതുലോകം പരിചയപ്പെടുത്തി ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ. കുട്ടികളുടെ സർഗാത്മകത ഉണർത്താനുള്ള നിരവധി പരിപാടികളുമായാണ് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിന് തുടക്കമായിരിക്കുന്നത്. വായനക്ക് പുറമെ നിരവധി പരിപാടികൾ കൊണ്ട് കുട്ടികളുടെ മനം നിറക്കുകയാണ് മേള.
കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകരാൻ അനേകം പരിപാടികളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികളെ പാചകം പരിചയപ്പെടുത്തുന്നതിന് ജനപ്രിയ കുക്കറി കോർണർ, സംഗീതത്തെ കുറിച്ച് അറിയുന്നതിന് മ്യൂസിക് കോർണർ, പാവ നിർമ്മാണം പഠിപ്പിക്കൽ തുടങ്ങിയ പരിപാടികളും മേളയിൽ ഒരുക്കിയിട്ടുണ്ട്. പുതുതലമുറയെ സർഗാത്മകതയുടെ ലോകത്തേക്ക് തുറന്നു വിടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ഇത്തരം പരിപാടിയിലൂടെ സാധിക്കും.
നിരവധി കുരുന്നുകളാണ് മാതാപിതാക്കളോടൊപ്പം മേളയിലെത്തുന്നത്. യുഎഇയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് ആയിരക്കണക്കിന് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും വരും ദിവസങ്ങളിൽ മേള സന്ദർശിക്കും.














Comments