ആവിഷകാര സ്വാതന്ത്ര്യം ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് അനൂപ് ആന്റണി. നാളെ കേരളാ സ്‌റ്റോറി റിലീസ് ആകുകയാണ്. ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ഐസിസിലേക്ക് റിക്രൂട് ചെയ്യുന്ന തീവ്രവാദത്തെ തുറന്നു കാട്ടുന്ന സിനിമയാണ് കേരളാ സ്റ്റോറി എന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത് മുതൽ കോൺഗ്രസും ഇടത് പക്ഷവും, സിനിമയെ എതിർക്കുകയാണെന്നും ഒരു പ്രത്യേക വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് ഇതെന്നും അനൂപ് പറഞ്ഞു. മീശ നോവലിനും കക്കുകളി എന്ന നാടകത്തിനും വേണ്ടി ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് മുറവിളി കൂട്ടിയവർ കേരളാ സ്റ്റോറിയുടെ കാര്യം വന്നപ്പോൾ ഇരട്ടത്താപ്പുമായി ഇറങ്ങി എന്നും അദ്ദേഹം പറഞ്ഞു.
കേരളം നേരിടുന്ന ഒരു വലിയ വിപത്തിനെ തുറന്ന് കാട്ടാൻ ഈ സിനിമ വലിയ പങ്ക് വഹിക്കുമെന്നും കേരളാ സ്റ്റോറിയുടെ വൻ വിജയത്തിലൂടെ കോൺഗ്രസ്സിന്റെയും ഇടത് പക്ഷത്തിന്റെയും രാഷ്‌ട്രീയത്തിലെ കപട മതേതരത്വവും, ഇരട്ടത്താപ്പും പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
Comments