വിവാഹ വാഗ്ദാനം നൽകി 68-കാരനിൽനിന്ന് പണം തട്ടിയ കേസിൽ അറസ്റ്റിലായ അശ്വതി അച്ചുവിന്റെ വലയിൽ കുടുങ്ങിയവരിൽ പൊലീസ് ഉദ്യോഗസ്ഥരും പ്രമുഖരും. ചതിയിൽപ്പെട്ട ചിലർ അശ്വതിയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ പരാതിപ്പെട്ടവർ അന്വേഷണവുമായി സഹകരിക്കാതിരുന്നത് അശ്വതിക്ക് തട്ടിപ്പു തുടരാൻ കൂടുതൽ പ്രചോദനമാവുകയായിരുന്നു. പോലീസുകാരെ തിരെഞ്ഞെടുത്തായിരുന്നു ഇവർ സൗഹൃദം സ്ഥാപിച്ചിരുന്നത്.
സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞാൽ ഇവരുമായി അശ്ലീല ചാറ്റുകൾ നടത്തും. ശേഷം പണം ആവശ്യപ്പെടുകയും കിട്ടാതെ വന്നാൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് രീതി. തിരുവനന്തപുരം പൂവാർ സ്വദേശിയായ 68കാരനിൽനിന്ന് 40,000 രൂപ തട്ടിയ കേസിലാണ് അശ്വതി കഴിഞ്ഞദിവസം പിടിയിലായത്. കൊല്ലം അഞ്ചൽ സ്വദേശിയായ യുവതി ഏതാനും വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം.
നിലവിൽ ഒരു കേസ് മാത്രമാണ് ഇവർക്കെതിരെ ഉള്ളത്. പ്രതിക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും അവ പിൻവലിക്കുകയോ ഒത്തുതീർപ്പിലെത്തുകയോ ആയിരുന്നു പതിവ്.
Comments