ഇടുക്കി : ഒരു ഇടവേളക്കുശേഷം നാട്ടിലിറങ്ങി കാട്ടുക്കൊമ്പൻ പടയപ്പ. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് പടയപ്പ വീണ്ടും മൂന്നാർ നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിയത്. പച്ചക്കറി മാലിന്യങ്ങൾ കഴിച്ചശേഷം പടയപ്പ തിരികെ കാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
കഴിഞ്ഞ കുറേ ദിവസങ്ങളായി കാട്ടുക്കൊമ്പൻ പടയപ്പ മൂന്നാർ പഞ്ചായത്തിന്റെ കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തി പച്ചക്കറി മാലിന്യങ്ങൾ അകത്താക്കുമായിരുന്നു. പകൽ സമയങ്ങളിൽ പോലും ഈ മേഖല കേന്ദ്രീകരിച്ച് പടയപ്പ എത്തിതുടങ്ങിയതോടെ ഭീതിയോടെയാണ് മാലിന്യ സംസ്കരണ പ്ലാന്റിലെ തൊഴിലാളികൾ. പ്ലാന്റിൽ എത്തുന്ന പടയപ്പ ആർക്കും ശല്യം ഉണ്ടാക്കാതെ വയറുനിറച്ച പച്ചക്കറി അവശിഷ്ടങ്ങൾ കഴിച്ച ശേഷം കാടുകയറുകയാണ് പതിവ്. നിലവിൽ നിലവൽമാലിന്യ സംസ്കരണ പ്ലാന്റിലെ സ്ഥിരം സന്ദർശകനാണ് പടയപ്പ.
സമീപകാലമായി പടയപ്പ തോട്ടം മേഖലയിൽ ഇറങ്ങി നാശം വിതയ്‌ക്കാറില്ല. പച്ചക്കറി ഉൾപ്പെടെയുള്ള ആഹാര സാധനങ്ങൾ കല്ലാർ മാലിന്യ പ്ലാന്റിൽ പഞ്ചായത്ത് എത്തിച്ചു നൽകുന്നുണ്ട്. പടയപ്പ ഇനി മാലിന്യ പ്ലാന്റിലേക്ക് കയറാതിരിക്കാൻ പഞ്ചായത്ത് കവാടം സ്ഥാപിച്ചാൽ വീണ്ടും പടയപ്പ ഭക്ഷണം ലഭിക്കാതെ തോട്ടം മേഖലയിൽ ഇറങ്ങുന്ന സാഹചര്യം ഉടലെടുക്കാനാണ് സധ്യത.
















Comments