തിരുവനന്തപുരം: ചക്കയുടെ പേരിൽ സർക്കാർ ജീവനക്കാർ തമ്മിൽ തല്ല്. ആരോഗ്യവകുപ്പിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ തമ്മിലാണ് വാക്ക് തർക്കവും കയ്യാങ്കളിയും ഉണ്ടായത്. സംസ്ഥാന ആരോഗ്യ കുടുംബപരിശീലന ക്ഷേമകേന്ദ്രത്തിന്റെ വളപ്പിൽ നിന്ന പ്ലാവിലെ ചക്ക കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ജീവനക്കാർ അടർത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്.
ചക്ക അടർത്തത് ചോദ്യം ചെയ്ത പരിശീലന കേന്ദ്രത്തിലെ ജീവനക്കാരനെ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ജീവനക്കാർ മർദ്ദിക്കുകയായിരുന്നു. ഇതോടെ ഇതോടെ ആരോഗ്യ കുടുംബപരിശീലന ക്ഷേമകേന്ദ്രത്തിലെ ജീവനക്കാർ പരാതിയുമായി തമ്പാനൂർ പോലീസിനെ സമീപിച്ചു. ചക്ക പറിക്കാനുള്ള കരാർ ആരോഗ്യപരിശീലന കേന്ദ്രം ഒരു വർഷത്തേക്ക് സ്വകാര്യ വ്യക്തിക്ക് നൽകിയിരുന്നു. 5,500 രൂപയ്‌ക്കായിരുന്നു കാരാർ സ്വകാര്യ വ്യക്തിക്ക് നൽകിയത്. പറമ്പിലെ തേങ്ങ, ചക്ക, മാങ്ങ, പുളി എന്നിവയ്‌ക്കും ചേർത്തായിരുന്നു കരാർ നൽകിയത്.
സംഭവം നടന്ന ദിവസം കരാറുകാരൻ ചക്ക പറിക്കാൻ എത്തിയപ്പോൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ജീവനക്കാർ മറ്റൊരു തൊഴിലാളിയെ കൊണ്ടു ചക്ക അടർത്തുന്നതായി കണ്ടു. പിന്നാലെ വിഷയത്തിൽ ഇടപെട്ട പരിശീലന കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ജീവനക്കാർ മർദ്ദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കേസ് ഒതുക്കി തീർക്കാനാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നീക്കം.
















Comments