തിരുവനന്തപുരം ; വന്ദേഭാരത് ട്രെയിൻ 6 ദിവസം കൊണ്ട് ടിക്കറ്റിനത്തിൽ നേടിയത് 2.7 കോടി രൂപ. ഏപ്രിൽ 28 മുതൽ മേയ് 3 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 31,412 ബുക്കിങ് ലഭിച്ചു. 27,000 പേർ ട്രെയിനിൽ യാത്ര ചെയ്തു. 1,128 സീറ്റുകളുള്ള ട്രെയിനിൽ എക്സിക്യൂട്ടീവ് ക്ലാസിൽ സഞ്ചരിക്കാനാണ് യാത്രക്കാർ കൂടുതൽ. മേയ് 14 വരെയുള്ള ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞതായി റെയിൽവേ അധികൃതർ പറഞ്ഞു
തിരുവനന്തപുരം– കാസർകോട് റൂട്ടിലും കാസർകോട് നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്കുമാണ് ട്രെയിന്‍ സർവീസ് നടത്തുന്നത്.കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ് കൂടുതൽ വരുമാനം–1.17 കോടി രൂപ. തിരുവനന്തപുരം–കാസർകോട് ട്രിപ്പിന് 1.10 കോടി രൂപയും.
ഏപ്രിൽ 28–19.5 ലക്ഷം , ഏപ്രിൽ 29–20.30 ലക്ഷം ,ഏപ്രിൽ 30–20.50 ലക്ഷം , മേയ്1–20.1 ലക്ഷം , മേയ് 2– 18.2 ലക്ഷം , മേയ് 3–18 ലക്ഷം എന്നിങ്ങനെയാണ് കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിന്റെ കലക്‌ഷൻ.
Comments