ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പ്രത്യേക പങ്ക് വഹിക്കാൻ ഇന്ത്യൻ വംശജനായ യുകെ പ്രധാനമന്ത്രി ഋഷി സുനക്. ചടങ്ങിൽ പതാകവാഹകരുടെ തലപ്പത്ത് ഋഷി സുനകും ഭാര്യ അക്ഷതാ മൂർത്തിയുമുണ്ടാകും. സർക്കാർ തലവൻ എന്ന നിലയ്‌ക്ക് സുനക് ബൈബിൾ വായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഹൈന്ദവനായ ഒരാൾ കൊളോസിയൻസിന്റെ ബൈബിൾ വായിക്കുന്നത്. ഇതോടെ ബഹുവിശ്വാസ പ്രമേയത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാകും ഋഷി സുനക്. ബൈബിളിലെ കൊലോസ്യർ 1: 9-17 ആയിരിക്കും സുനക് വായിക്കുന്നത്. ക്രിസ്തീയ വിശ്വാസപ്രകാരമാണ് ചടങ്ങ് നടക്കുന്നതെങ്കിലും എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസത്തിന് ചടങ്ങിൽ പ്രാധാന്യം നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ വിശ്വാസത്തിലും അനുഭാവം പ്രകടിപ്പിക്കും. കാലങ്ങളായി പിന്തുടരുന്ന മൂന്ന് പ്രതിജ്ഞകൾക്ക് മുന്പായി പുതിയ വിശ്വാസ വാക്യം വായിക്കുമെന്നും അധികൃതർ അറിയിച്ചു.
“സേവനം” എന്ന പ്രമേയത്തിലാണ് ചടങ്ങ് മുന്നോട്ട് കൊണ്ടുപോകുക. മറ്റുള്ളവർക്ക് നമ്മളാൽ കഴിയുന്ന സേവനം ചെയ്ത് നൽകുക, എല്ലാത്തിനും മേൽ ക്രിസ്തുവിന്റെ സ്‌നേഹനിർഭരമായ ഭരണം പ്രതിഫലിപ്പിക്കാനാണ് ഈ ഭാഗം തിരഞ്ഞെടുത്തത്. ഈ പ്രമേയമാണ് കിരീടധാരണ ചടങ്ങിലെ ആരാധനയിലൂടെ കടന്നുപോകുന്നതെന്ന് ലാംബെത്ത് കൊട്ടാരം അറിയിച്ചു.
ഉയർന്ന റാങ്കിലുള്ള റോയൽ എൻഫോഴ്‌സ്‌മെന്റ് കേഡറ്റ് (ആർഎഎഫ്) ആണ് പതാക വഹിക്കുക. തുടർന്ന് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ പതാകയേന്തും. ഈ ഘോഷയാത്രയെ ഋഷി സുനകും ഭാര്യ അക്ഷിതാ മൂർത്തിയുമാകും നയിക്കുന്നത്. പിന്നാലെ ഓരോ രാജ്യങ്ങളുടെയും പതാകകളുമായി പ്രധാനമന്ത്രിമാർ, ഗവർണർ-ജനറലുമാർ, ദേശീയ പ്രതിനിധികൾ എന്നിവരുമുണ്ടാകും. ബ്രിട്ടന്റെ പതാകയേന്തുന്നത് ഇരുവരുമായിരിക്കും.
















Comments