നീറ്റ്-യുജി പരീക്ഷ നാളെ. ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ 5.20- വരെയാണ് പരീക്ഷ നടക്കുക. പരീക്ഷാഹാളിൽ 1.15 മുതൽ പ്രവേശിക്കാവുന്നതാണ്. പരീക്ഷാകേന്ദ്രത്തിൽ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമേ കൈവശം വെയ്‌ക്കാൻ പാടുള്ളൂ. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സുതാര്യമായ വെളളക്കുപ്പി കൈവശം വെയ്‌ക്കാവുന്നതാണ്.
ഏതെങ്കിലും വിദ്യാർത്ഥി വെള്ളം കൊണ്ടുവരാൻ മറന്ന് പോകുന്ന പക്ഷം അത്യാവശ്യത്തിന് അവർക്ക് വാട്ടർ ബോട്ടിൽ നൽകാൻ ഏർപ്പാട് ചെയ്യണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷാകേന്ദ്രങ്ങളിലെ സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫോട്ടോയുള്ള സാധുവായ ഒറിജിനൽ തിരിച്ചറിയൽ കാർഡുമായി വേണം പരീക്ഷയ്‌ക്കെത്താൻ. പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, ആധാർ കാർഡ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ അഡ്മിറ്റ് കാർഡ് ( ഫോട്ടോ പതിച്ചതാകണം), സർക്കാർ നൽകിയ സാധുവായ മറ്റ് ഏതെങ്കിലും ഫോ്‌ട്ടോ ഐഡി കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. ദിവ്യാംഗർ ഇത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതേണ്ടതാണ്.
ഷൂസ് ധരിച്ച് പരീക്ഷാ ഹാളിൽ പ്രവേശിക്കരുത്. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള സാൻഡൽസ് എന്നിവ ഉപയോഗിക്കാവുന്നതാണ്. സ്ലീവ് ആയിട്ടുള്ള നേർത്ത വസ്ത്രങ്ങൾ അനുവദിക്കില്ല. വിശ്വാസകാരണങ്ങളാൽ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധനയ്‌ക്കായി പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തേണ്ടതാണ്. ഇൻസ്ട്രുമെന്റ് ബോക്‌സ്, പെൻസിൽ ബോക്‌സ്, പേപ്പർ തുണ്ടുകൾ, ഹാൻഡ് ബാഗ് മുതലായവ പരീക്ഷഹാളിൽ കയറ്റാൻ പാടില്ല. ആഹാരപദാർത്ഥങ്ങൾ, വെള്ളക്കുപ്പി, ഇയർഫോൺ, കാൽക്കുലേറ്റുള്ള ഇലക്ട്രോണിക്‌സ് എന്നിവയും അനുവദിക്കില്ല. എന്നാൽ സുതാര്യമായ വെള്ളക്കുപ്പി ഉപയോഗിക്കാവുന്നതാണ്.
പരീക്ഷാഹാളിൽ ഓർക്കാൻ:-
ടെസ്റ്റ് ബുക് ലെറ്റ്, അറ്റൻഡൻസ് ഷീറ്റ്, ഒഎംആർ ഷീറ്റ് എന്നിവയിലെഴുതാനും അടയാളപ്പെടുത്താനുമുള്ള കറുപ്പ് ബോൾ പേന ഇൻവിജിലേറ്റർ തരും. 11.30 മുതൽ 1.40 വരെ പരീക്ഷാഹാളിൽ പ്രവേശിക്കാവുന്നതാണ്. സീറ്റിലുള്ള വിദ്യാർത്ഥികളുടെ രേഖകൾ 1.40 മുതൽ 1.50 വരെ പരിശോധിക്കും. അറ്റൻഡൻസ് ഷീറ്റിൽ ഫോട്ടോ പതിച്ച്, അമ്മയുടെയും അച്ഛന്റെയും പേര് എഴുതി, ഇടത് തള്ളവിരലടയാളം പതിച്ച്, സമയം എഴുതി ഒപ്പിടണം. 1.50-ന് സിംഗിൾ ബെൽ അടിക്കുമ്പോൾ ടെസ്റ്റ് ബുക്‌ലെറ്റ് വിതരണം ചെയ്യും. അതിലെ പേപ്പർ- സീൽ തുറക്കാൻ പാടില്ല. ഡബിൾ ബെൽ കേട്ട്, ഇൻവിജിലേറ്റർ പറയുമ്പോൾ മാത്രം സീൽ പൊട്ടിച്ച്, ടെസ്റ്റ് ബുക്ലെറ്റ് പുറത്തെടുക്കാവുന്നതാണ്. ബുക് ലെറ്റിന്റെ കവർപേജിൽ വിവരങ്ങൾ ചേർത്ത് കാത്തിരിക്കുക. ഇൻവിജിലേറ്ററുടെ നിർദ്ദേശപ്രകാരം ഇത് തുറക്കാവുന്നതാണ്.
ടെസ്റ്റ് ബുക് ലെറ്റ് കവറിന്റെ സീൽ പൊട്ടിക്കാതെ തന്നെ അതിനുള്ളിലെ ഒഎംആർ ആൻസർ ഷീറ്റ് പുറത്തെടുത്ത് വിവരങ്ങള് ചേർക്കാവുന്നതാണ്. ഒറിജിനൽ,ഓഫീസ് കോപ്പി എന്ന് ഒഎംആറിന് രണ്ട് ഭാഗങ്ങളുണ്ട്. ഇവ വേർപ്പെടുത്തരുത്. രണ്ടും പരീക്ഷയ്‌ക്ക് ശേഷം തിരികെ കൊടുക്കേണ്ടതാണ്. ടെസ്റ്റ് ബുക്ക ലെറ്റിന്റെയും ഒഎംആർ ഷീറ്റിലെയും കോഡ് ഒന്ന് തന്നെയാണോയെന്ന് ഉറപ്പ് വരുത്തണം. ടെസ്റ്റ് ബുക് ലെറ്റിൽ ആദ്യ പേജിന്റെ മുകളിൽ കാണിച്ചിട്ടുള്ള പേജുകൾ ഉണ്ടെന്ന് ഉറപ്പാക്കുക. ഒഎംആർ ഷീറ്റിലെ നിർദ്ദിഷ്ട സ്ഥലത്ത് ഇൻവിജിലേറ്ററുടെ മുൻപിൽ വെച്ച് സമയമെഴുതി, ഒപ്പിട്ട് ഇടത് തള്ളവിരലടയാളം പതിക്കണം. റഫ് വർക്കിന് ടെസ്റ്റ് ബുക് ലെറ്റിലെ സ്ഥലം മാത്രം ഉപയോഗിക്കുക. പരീക്ഷ തീർന്ന് ഒഎംആർ ഷീറ്റുകൾ രണ്ടും തിരികെ കൊടുക്കുമ്പോഴും അറ്റൻഡൻസ് ഷീറ്റിൽ സമയമെഴുതി ഒപ്പിടണം. ചോദ്യ ബുക് ലെറ്റ് മാത്രം വിദ്യാർത്ഥിയ്‌ക്ക് കൊണ്ടുപോരാവുന്നതാണ്. പരീക്ഷ കഴിയുമ്പോൾ അറ്റൻഡൻസ് ഷീറ്റില് രണ്ടാമതും ഒപ്പിടണം. അഡ്മിറ്റ് കാർഡ് സൂക്ഷിക്കണം. പ്രവേശന സമയത്തും അത് ആവശ്യമായി വരാം.
















Comments