നീറ്റ്-യുജി പരീക്ഷ ഞായറാഴ്ച; സുതാര്യമായ വെള്ളക്കുപ്പിയ്ക്ക് പരീക്ഷാഹാളിൽ പ്രവേശനം; നീറ്റായി പരീക്ഷയെഴുതാൻ ഇവയൊക്കെ ശ്രദ്ധിക്കാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Education

നീറ്റ്-യുജി പരീക്ഷ ഞായറാഴ്ച; സുതാര്യമായ വെള്ളക്കുപ്പിയ്‌ക്ക് പരീക്ഷാഹാളിൽ പ്രവേശനം; നീറ്റായി പരീക്ഷയെഴുതാൻ ഇവയൊക്കെ ശ്രദ്ധിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 12:34 pm IST
Facebook
Twitter
WhatsAppTelegram

നീറ്റ്-യുജി പരീക്ഷ നാളെ. ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ 5.20- വരെയാണ് പരീക്ഷ നടക്കുക. പരീക്ഷാഹാളിൽ 1.15 മുതൽ പ്രവേശിക്കാവുന്നതാണ്. പരീക്ഷാകേന്ദ്രത്തിൽ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമേ കൈവശം വെയ്‌ക്കാൻ പാടുള്ളൂ. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സുതാര്യമായ വെളളക്കുപ്പി കൈവശം വെയ്‌ക്കാവുന്നതാണ്.

ഏതെങ്കിലും വിദ്യാർത്ഥി വെള്ളം കൊണ്ടുവരാൻ മറന്ന് പോകുന്ന പക്ഷം അത്യാവശ്യത്തിന് അവർക്ക് വാട്ടർ ബോട്ടിൽ നൽകാൻ ഏർപ്പാട് ചെയ്യണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷാകേന്ദ്രങ്ങളിലെ സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫോട്ടോയുള്ള സാധുവായ ഒറിജിനൽ തിരിച്ചറിയൽ കാർഡുമായി വേണം പരീക്ഷയ്‌ക്കെത്താൻ. പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, ആധാർ കാർഡ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ അഡ്മിറ്റ് കാർഡ് ( ഫോട്ടോ പതിച്ചതാകണം), സർക്കാർ നൽകിയ സാധുവായ മറ്റ് ഏതെങ്കിലും ഫോ്‌ട്ടോ ഐഡി കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. ദിവ്യാംഗർ ഇത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതേണ്ടതാണ്.

ഷൂസ് ധരിച്ച് പരീക്ഷാ ഹാളിൽ പ്രവേശിക്കരുത്. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള സാൻഡൽസ് എന്നിവ ഉപയോഗിക്കാവുന്നതാണ്. സ്ലീവ് ആയിട്ടുള്ള നേർത്ത വസ്ത്രങ്ങൾ അനുവദിക്കില്ല. വിശ്വാസകാരണങ്ങളാൽ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധനയ്‌ക്കായി പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തേണ്ടതാണ്. ഇൻസ്ട്രുമെന്റ് ബോക്‌സ്, പെൻസിൽ ബോക്‌സ്, പേപ്പർ തുണ്ടുകൾ, ഹാൻഡ് ബാഗ് മുതലായവ പരീക്ഷഹാളിൽ കയറ്റാൻ പാടില്ല. ആഹാരപദാർത്ഥങ്ങൾ, വെള്ളക്കുപ്പി, ഇയർഫോൺ, കാൽക്കുലേറ്റുള്ള ഇലക്ട്രോണിക്‌സ് എന്നിവയും അനുവദിക്കില്ല. എന്നാൽ സുതാര്യമായ വെള്ളക്കുപ്പി ഉപയോഗിക്കാവുന്നതാണ്.

പരീക്ഷാഹാളിൽ ഓർക്കാൻ:-

ടെസ്റ്റ് ബുക് ലെറ്റ്, അറ്റൻഡൻസ് ഷീറ്റ്, ഒഎംആർ ഷീറ്റ് എന്നിവയിലെഴുതാനും അടയാളപ്പെടുത്താനുമുള്ള കറുപ്പ് ബോൾ പേന ഇൻവിജിലേറ്റർ തരും. 11.30 മുതൽ 1.40 വരെ പരീക്ഷാഹാളിൽ പ്രവേശിക്കാവുന്നതാണ്. സീറ്റിലുള്ള വിദ്യാർത്ഥികളുടെ രേഖകൾ 1.40 മുതൽ 1.50 വരെ പരിശോധിക്കും. അറ്റൻഡൻസ് ഷീറ്റിൽ ഫോട്ടോ പതിച്ച്, അമ്മയുടെയും അച്ഛന്റെയും പേര് എഴുതി, ഇടത് തള്ളവിരലടയാളം പതിച്ച്, സമയം എഴുതി ഒപ്പിടണം. 1.50-ന് സിംഗിൾ ബെൽ അടിക്കുമ്പോൾ ടെസ്റ്റ് ബുക്‌ലെറ്റ് വിതരണം ചെയ്യും. അതിലെ പേപ്പർ- സീൽ തുറക്കാൻ പാടില്ല. ഡബിൾ ബെൽ കേട്ട്, ഇൻവിജിലേറ്റർ പറയുമ്പോൾ മാത്രം സീൽ പൊട്ടിച്ച്, ടെസ്റ്റ് ബുക്ലെറ്റ് പുറത്തെടുക്കാവുന്നതാണ്. ബുക് ലെറ്റിന്റെ കവർപേജിൽ വിവരങ്ങൾ ചേർത്ത് കാത്തിരിക്കുക. ഇൻവിജിലേറ്ററുടെ നിർദ്ദേശപ്രകാരം ഇത് തുറക്കാവുന്നതാണ്.

ടെസ്റ്റ് ബുക് ലെറ്റ് കവറിന്റെ സീൽ പൊട്ടിക്കാതെ തന്നെ അതിനുള്ളിലെ ഒഎംആർ ആൻസർ ഷീറ്റ് പുറത്തെടുത്ത് വിവരങ്ങള് ചേർക്കാവുന്നതാണ്. ഒറിജിനൽ,ഓഫീസ് കോപ്പി എന്ന് ഒഎംആറിന് രണ്ട് ഭാഗങ്ങളുണ്ട്. ഇവ വേർപ്പെടുത്തരുത്. രണ്ടും പരീക്ഷയ്‌ക്ക് ശേഷം തിരികെ കൊടുക്കേണ്ടതാണ്. ടെസ്റ്റ് ബുക്ക ലെറ്റിന്റെയും ഒഎംആർ ഷീറ്റിലെയും കോഡ് ഒന്ന് തന്നെയാണോയെന്ന് ഉറപ്പ് വരുത്തണം. ടെസ്റ്റ് ബുക് ലെറ്റിൽ ആദ്യ പേജിന്റെ മുകളിൽ കാണിച്ചിട്ടുള്ള പേജുകൾ ഉണ്ടെന്ന് ഉറപ്പാക്കുക. ഒഎംആർ ഷീറ്റിലെ നിർദ്ദിഷ്ട സ്ഥലത്ത് ഇൻവിജിലേറ്ററുടെ മുൻപിൽ വെച്ച് സമയമെഴുതി, ഒപ്പിട്ട് ഇടത് തള്ളവിരലടയാളം പതിക്കണം. റഫ് വർക്കിന് ടെസ്റ്റ് ബുക് ലെറ്റിലെ സ്ഥലം മാത്രം ഉപയോഗിക്കുക. പരീക്ഷ തീർന്ന് ഒഎംആർ ഷീറ്റുകൾ രണ്ടും തിരികെ കൊടുക്കുമ്പോഴും അറ്റൻഡൻസ് ഷീറ്റിൽ സമയമെഴുതി ഒപ്പിടണം. ചോദ്യ ബുക് ലെറ്റ് മാത്രം വിദ്യാർത്ഥിയ്‌ക്ക് കൊണ്ടുപോരാവുന്നതാണ്. പരീക്ഷ കഴിയുമ്പോൾ അറ്റൻഡൻസ് ഷീറ്റില് രണ്ടാമതും ഒപ്പിടണം. അഡ്മിറ്റ് കാർഡ് സൂക്ഷിക്കണം. പ്രവേശന സമയത്തും അത് ആവശ്യമായി വരാം.

Tags: neet exam
Share
Tweet
SendShare

More News from this section

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies