തിരുവനന്തപുരം: ശ്രീരാമകൃഷ്ണ ശാരദാ മിഷൻ സുവർണ്ണ ജൂബിലിയുടെ ആഘോഷനിറവിൽ. ശ്രീരാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗമായ ശാരദാ മിഷനാണ് അൻപത് വർഷങ്ങൾ പൂർത്തിയാക്കിയ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. തിരുവനന്തപുരം തൈക്കാട് ശാരദ മിഷൻ ആശ്രമത്തിലാണ് പരിപാടി നടന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ആദ്യ ദിനം വളരെ വിപുലമായിരുന്നു. പ്രത്യേക പൂജകൾ, പ്രഭാഷണങ്ങൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയോട് കൂടിയായിരുന്നു ആഘോഷം.
സിഡ്‌നിയിൽ നിന്നുമുള്ള ഗായത്രി പ്രാണ മാതാജിയുടെ പ്രഭാഷണം പരിപാടിയുടെ മാറ്റ് കൂട്ടി. വർത്തമാനകാലത്ത് ഹൈന്ദവ സംസ്‌കാരം ലോക ജനതയ്‌ക്ക് മുന്നിൽ മാതൃകയാണെന്ന് രാമകൃഷ്ണ ശാരദാ വേദാന്ത സൊസൈറ്റി പ്രസിഡന്റ് കൂടിയായ ഗായത്രി പ്രാണ പറഞ്ഞു. വിജ്ഞാനശാസ്ത്ര മേഖലകളിൽ ഹിന്ദുസമൂഹം ലോകത്തിന് മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മിഷൻ ഫൗണ്ടേഷൻ ഡയറക്ടർ ഡോക്ടർ ലക്ഷ്മി കുമാരി പ്രതികരിച്ചു.
1973-ലാണ് ശ്രീരമകൃഷ്ണ ശാരദമഠം പ്രവർത്തനം ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ശാരദാ മിഷൻ ആശ്രമങ്ങളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ സമാപന ചടങ്ങിൽ സന്യാസി സംഗമവും ഉണ്ടായിരുന്നു.
















Comments