ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവായി കിരീടം ചൂടിയപ്പോൾ സാന്നിധ്യമറിയിച്ച് രാജകീയ പദവി ഉപേക്ഷിച്ച ഹാരി രാജകുമാരനും. കിരീടാവകാശികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഹാരിയ്‌ക്ക് ചടങ്ങിൽ പ്രാധാന്യമുള്ളതോ അല്ലാത്തതോ ആയ ഒരു പങ്കും ഇന്നലെ ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയം. ചാൾസ് രാജാവിന്റെയും ഡയാന രാജകുമാരിയുടെയും ഇളയപുത്രനായ ഹാരി ഏറെ വിവാദമായ തന്റെ ആത്മകഥ പുറത്തുവന്നതിന് ശേഷം ആദ്യമായാണ് കുടുംബാംഗങ്ങളെ സന്ദർശിക്കുന്നത്.
Damn. Prince Harry 😍 pic.twitter.com/fOHpLI5HRd
— Dani P4L 🤙🏾 | 🐊 (@ArchLiliHazMeg) May 6, 2023
വെസ്റ്റ്മിൻസ്റ്റർ ആബെയിലെത്തിയ ഹാരി കുടുംബാംഗങ്ങളെ നേരിൽ കണ്ട് കുശലാന്വേഷണം നടത്തിയെങ്കിലും മൂത്ത സഹോദരനായ വില്യവുമായി സംസാരിച്ചില്ലെന്നാണ് റിപ്പോര്ട്ട്. വില്യത്തിനെതിരെ ആത്മകഥയിലൂടെ ഹാരി നടത്തിയ ആരോപണങ്ങൾക്ക് ശേഷം ഇരുവരും തമ്മിൽ നേരിട്ട് കാണുന്നത് ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണ ചടങ്ങിലാണ്. ഹാരി മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഹാരിയുടെ പങ്കാളിയും അമേരിക്കൻ നടിയുമായ മേഗൻ മെർക്കൽ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചിരുന്നു. ചടങ്ങിൽ രാജകുടുംബങ്ങൾക്ക് നൽകുന്ന ഔദ്യോഗിക പങ്കാളിത്തം ഹാരിയ്‌ക്ക് നൽകിയില്ല.
Prince Harry has arrived at Westminster Abbey ahead of the coronation of his father, King Charles III https://t.co/zwSW1otXwi pic.twitter.com/b7oFiU3apd
— BBC News (UK) (@BBCNews) May 6, 2023
2020-ലാണ് ഹാരിയും ഭാര്യ മേഗനും രാജകീയ പദവി ഒഴിഞ്ഞത്. ഇരുവരും രാജാധികാരങ്ങളെല്ലാം ഉപേക്ഷിച്ച് കാലിഫോർണിയയിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. ഈ സമയത്താണ് ഹാരി തന്റെ ആത്മകഥയായ ‘സ്‌പെയർ’ പുറത്തിറക്കിയത്. പുസ്തകത്തിൽ രാജകുടുംബത്തിനെതിരം ഗുരുതര ആരോപണങ്ങളാണ് ഹാരി ഉന്നയിച്ചത്. പിതാവിന്റെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കില്ലെന്നും നേരത്തെ ഹാരി വ്യക്തമാക്കിയിരുന്നു. രാജകീയ പദവികൾ ഉപേക്ഷിച്ചെങ്കിലും ഹാരിയുടെയും മേഗന്റെയും മക്കൾ രാജകീയ വിശേഷണം ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Comments