തൃശൂർ: സാഹിത്യകാരൻ വികെഎന്നിന്റെ ഭാര്യ വേദവതി അമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു. പാലക്കാട് പുതിയങ്കം മേതിൽ കുടുംബാംഗമായിരുന്നു. വടക്കേക്കൂട്ടാല നാരായണൻകുട്ടി നായർ എന്ന വികെഎന്നിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓർമകളും സ്മാരകത്തിനായുള്ള പരിശ്രമവുമായി കഴിയുകയായിരുന്നു വേദവതി അമ്മ. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.
രഞ്ജന, പരേതനായ ബാലചന്ദ്രൻ എന്നിവരാണ് മക്കൾ. പരേതനായ കൃഷ്മകുമാർ, രമ എന്നിവർ മരുമക്കളാണ്.
Comments