പിണറായി സർക്കാനിനെതിരെ രൂക്ഷ വിമർശനവുമായി ബിഎംഎസ്. അഴിമതിയും കെടുകാര്യസ്ഥതയും കേരളത്തിലെ ജനജീവിതം താറുമാറാക്കിയെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു. ബി എം എസ് തൃശൂർ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാമ്പത്തിക സാമൂഹിക മേഖല അപ്പാടെ തകർന്നു. ഓരോ ദിവസവും പുറത്തു വരുന്നത് പുതിയ പുതിയ അഴിമതി കഥകളാണെന്നും ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ആരോപിച്ചു. സാമൂഹിക അന്തരീക്ഷത്തെയാകെ തകർക്കും വിധമുള്ള വർഗ്ഗീയ ചേരി തിരിവിനും ഭീകരവാദികൾക്കും ചൂട്ടു പിടിക്കുവാനാണ് സിപിഎം സർക്കാർ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കേരളത്തിലാകെ അരാജകത്വം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രൂക്ഷമായ വിലവർദ്ധനവിൽ തൊഴിലാളികൾ നട്ടം തിരിയുകയാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ പോലും കൃത്യമായി കൊടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും വിമർശിച്ചു. സമ്മേളനത്തിൽ ഒട്ടനവധി തൊഴിലാളികൾ പ്രതിനിധികളായി. തൊഴിൽ മേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുള്ള പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.
Comments