ബെംഗളൂരു : ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട ഹക്കി പിക്കി ഗോത്ര വിഭാഗത്തിൽപ്പെട്ടവരുമായി പ്രധാനമന്ത്രി സംവാദം നടത്തി. കർണാടകയിലെ ശിവമോഗയിൽ വച്ചാണ് ഗോത്ര വിഭാഗക്കാരുമായി പ്രധാനമന്ത്രി സംവദിച്ചത്.
സുഡാനിൽ തങ്ങൾ അഭിമുഖീകരിച്ച ദുഷ്‌കരമായ സാഹചര്യങ്ങളെക്കുറിച്ചും കേന്ദ്രസർക്കാരും ഇന്ത്യൻ എംബസിയും തങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതിനെക്കുറിച്ചും അവർ പ്രധാനമന്ത്രിയോട് ചർച്ച ചെയ്തു.ഇരട്ട എഞ്ചിന്റെയല്ല, ട്രിപ്പിൾ എഞ്ചിന്റെ ശക്തിയിലാണ് തങ്ങളുടെ ഹൃദയത്തിൽ നരേന്ദ്രമോദി നിലനിൽക്കുന്നതെന്ന് അവർ പ്രധാനമന്ത്രിയോട് പറഞ്ഞു.
ലോകമെമ്പാടുമുള്ള ഏതെങ്കിലും ഇന്ത്യക്കാരന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ, പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും രാജ്യത്തിനും സംഭാവന നൽകാനും എപ്പോഴും തയ്യാറാവണമെന്ന് പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു.
സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 3,862 പേരെയാണ് രക്ഷപ്പെടുത്തിയിരുന്നത്. ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ആരംഭിച്ചതാണ് ഓപ്പറേഷൻ കാവേരി.
















Comments