മലപ്പുറം: താനൂർ ഒട്ടുമ്പ്രം ബീച്ചിൽ ഹൗസ്ബോട്ട് മറിഞ്ഞ് അപകടം. ആറ് പേർ മരിച്ചു. ആറ് പേരെ രക്ഷിച്ചതായും റിപ്പോർട്ട്. വിനോദ യാത്രയ്‌ക്ക് പോയ ബോട്ടാണ് മറിഞ്ഞത്. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു. കുട്ടികളും മുതിർന്നവരുമടക്കം 35 പേർ ബോട്ടിൽ ഉണ്ടായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. സർവീസ് നടത്തുന്ന ഏറ്റവും വലിയ ബോട്ടാണ് മുങ്ങിയത്.
ബോട്ടിൽ കയറാവുന്നതിനേക്കാൾ കൂടുതൽ യാത്രക്കാർ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ വെളിച്ച കുറവ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുകയാണ്.
















Comments