ബെംഗളുരു: കർണാടകയിൽ കോൺഗ്രസിന് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്ന് ആരോപിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. കർണാടകയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് പിഎഫ്‌ഐയുടെയും എസ്ഡിപിഐയുടെയും സഹായത്തോടെയാണെന്നും അണ്ണാമലൈ അരോപിച്ചു. എസ്ഡിപിഐ പോലുള്ള പാർട്ടികളുമായി കോൺഗ്രസ് കൂട്ടുകൂടുന്നത് തിരഞ്ഞെടുപ്പ് നേട്ടത്തിനായാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അണ്ണാമലൈ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.
ഭീകരവാദികൾക്ക് സാമ്പത്തീക സഹായം നൽകുന്ന വ്യക്തികളെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്നത്. രാജ്യ താത്പര്യത്തെ കുറിച്ച് ഒരു വശത്ത് പ്രസംഗിക്കുകയും മറുവശത്ത് ഭീകരവാദത്തെ തലോടുകയുമാണ് കോൺഗ്രസ്. ഇനിയെങ്കിലും കോൺഗ്രസ് ഇത് നിർത്തണമെന്നും അണ്ണാമലൈ ട്വീറ്റിലൂടെ അവശ്യപ്പെടുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയും പിഎഫ്‌ഐ ബന്ധത്തിൽ കോൺഗ്രസിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ബജ്രംഗദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രിക ഇതിന് തെളിവായി അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു.
കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനും ഇതേ നിലപാട് തന്നെ പറഞ്ഞിരുന്നു. മുസ്ലീങ്ങൾ തമ്മിലുള്ള വൈരം മറന്ന് തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്നും അതിന് കോൺഗ്രസിന് വോട്ട് ചെയ്യണമെന്നും മുസ്ലീം യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇത് വലിയ വിവാദങ്ങളിലേയ്‌ക്ക് വഴിവെച്ചിരുന്നു. മെയ് 10നാണ് കർണാടക തിരഞ്ഞെടുപ്പ്. 15ന് ഫലപ്രഖ്യപനം നടക്കും.
Comments