മലപ്പുറം: താനൂരിൽ ബോട്ട് അപകടത്തിൽ ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. താനൂർ സ്വദേശി നാസറിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറ്റ്‌ലസ് എന്ന ബോട്ടാണ് ഇന്നലെ വൈകിട്ട് അപകടത്തിൽപ്പെട്ടത്. ഇയാൾക്കെതിരെ നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമഴ്‌ത്തിയിരിക്കുന്നത്. അപകടത്തെ തുടർന്ന് ഇയാൾ ഒളിവിൽ ആണെന്നും പോലീസ് പറഞ്ഞു.
ഒരുതരത്തിലുമുള്ള സുരക്ഷാ മനദണ്ഡങ്ങൾ പാലിക്കാതെ ആയിരുന്നു ബോട്ട് യാത്ര നടത്തിയിരുന്നത്. അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന്റെ കാര്യത്തിലടക്കം അന്വേഷണം നടത്തും. തുറമുഖ വകുപ്പിന്റെയും ഇൻലാന്റ് നാവിഗേഷൻ എന്നിവയുടെ ലൈസൻസുകൾ ബോട്ടിന് ഉണ്ടെന്നാണ് പ്രാഥമിക വിവരം. കൂടാതെ ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
അതേസമയം താനൂർ ബോട്ട് ദുരന്തത്തിൽ മരണം 22 ആയി. ആറ് കുട്ടികളുടെയും മൂന്ന് സ്ത്രീകളുടയും ജീവൻ പൊലിഞ്ഞു. അവധിക്കാലം ആഘോഷിക്കാൻ എത്തിയ മുപ്പത്തിയഞ്ചിൽപ്പരം പേരാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം വലിയ വെല്ലുവിളി ആയിരുന്നു. രാത്രി 7നും 7.40നും ഇടയിൽ യാത്രക്കാരുമായി തീരംവിട്ട ബോട്ട് മുന്നൂറ് മീറ്റർ സഞ്ചരിച്ച് കഴിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്.
Comments