മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ ആന്റണിരാജു, സജി ചെറിയാൻ, കെ രാധാകൃഷ്ണൻ,റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, അബ്ദു റഹിമാൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, പി പ്രസാദ്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.
അപകടത്തിൽ മരിച്ച പരപ്പനങ്ങാടിയിലെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ പുത്തൻ കടപ്പുറം മദ്രസയിലാണ് പൊതുദർശനത്തിന് വെച്ചത്. ഇവിടെയും മുഖ്യമന്ത്രി സന്ദർശിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ എന്നിവരും പൊതുദർശന ചടങ്ങിൽ പങ്കെടുത്തു.
















Comments