ചണ്ഡീഗഡ് : ഭാരതീയ വ്യോമസേനയുടെ രാജ്യത്തെ ആദ്യ പൈതൃക കേന്ദ്രം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് പൈതൃക കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
17,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് വ്യോമസേനയുടെ പൈതൃക കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. വിമാനങ്ങളുടെ മാതൃകാരൂപങ്ങൾ, ആയുധങ്ങൾ ഉൾപ്പെടെ വ്യോമസേന ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളാണ് പൈതൃക കേന്ദ്രത്തിലുള്ളത്. ഫ്ളൈറ്റ് സ്റ്റിമുലേറ്ററാണ് പൈതൃക കേന്ദ്രത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്. ഇതു കൂടാതെ, എയർക്രാഫ്റ്റ് , എയറോ എഞ്ചിനുകൾ, വ്യോമസേനയുടെ പുരാവസ്തുക്കൾ തുടങ്ങിയവയും പൈതൃക കേന്ദ്രത്തിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ, 1965-ൽ നടന്ന കാർഗിൽ യുദ്ധം , 1971-ൽ നടന്ന ബാലാകോട്ട് വ്യോമാക്രണം എന്നിവയുൾപ്പടെയുള്ള വിവിധ യുദ്ധങ്ങളുടെ ചിത്രീകരണങ്ങളും പൈതൃക കേന്ദ്രത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പഞ്ചാബ് ഗവർണർ, ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റർ ബൻവാരിലാൽ പുരോഹിത്, എയർ ചീഫ് മാർഷൽ വി.ആർ ചൗധരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ പൈതൃക കേന്ദ്രത്തിലെത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Comments