ന്യൂഡൽഹി: 30 വയസിൽ താഴെയുള്ളവർക്ക് സി.ആർ.പി.എഫിലെ എസ്‌ഐ, എഎസ്‌ഐയിൽ തസ്തികകളിലേക്ക് അവസരം. സബ് ഇൻസ്പെക്ടർ അസിസ്റ്റന്റ് ,സബ് ഇൻസ്പെക്ടർ എന്നീ തസ്തികകളിലായി 212 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
എസ്.ഐ. തസ്തികകളിൽ സയൻസ്/ എൻജിനീയറിങ് ബിരുദവും, എ.എസ്.ഐ. തസ്തികകളിലേക്ക് പത്താം ക്ലാസുമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷിക്കുന്നവർക്ക് ആവശ്യമായ ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസിൽ കവിയരുത്. എ.എസ്.ഐയിൽ 18-25 ന് അകത്തായിരിക്കണം പ്രായം. 2023 മേയ് 21 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ജൂൺ 24, 25 തീയതികളിലായിരിക്കും എഴുത്തുപരീക്ഷ. എറണാകുളം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ടായിരിക്കും. https://rect.crpf.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. മെയ് 21-നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
Comments